"മഹാ നാടകം": അജിത്‌ പവാറിനെ 2.5 വര്‍ഷം മുഖ്യമന്ത്രിയാക്കാമെന്ന് ശിവസേന?

നാടകീയ നീക്കങ്ങളിലൂടെ മഹാരാഷ്ട്രയില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന സര്‍ക്കാര്‍ രൂപീകരണം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

Last Updated : Nov 25, 2019, 10:57 AM IST
"മഹാ നാടകം": അജിത്‌ പവാറിനെ 2.5 വര്‍ഷം മുഖ്യമന്ത്രിയാക്കാമെന്ന് ശിവസേന?

മുംബൈ: നാടകീയ നീക്കങ്ങളിലൂടെ മഹാരാഷ്ട്രയില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന സര്‍ക്കാര്‍ രൂപീകരണം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഒരു വശത്ത് ത്രികക്ഷി സഖ്യം അചഞ്ചലമായി നിലകൊള്ളുമ്പോള്‍, തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സധിക്കുമെന്ന്‍ ആത്മവിശ്വാസത്തോടെ ആവര്‍ത്തിക്കുകയാണ് ബിജെപി!! തങ്ങളുടെ നേതാക്കള്‍ പാര്‍ട്ടി വിടില്ല എന്ന ഉറപ്പിലാണ് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും. 

സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം അജിത്‌ പവാറിനൊപ്പം നീങ്ങിയ 4 എംഎല്‍എമാര്‍ കൂടി എന്‍സിപിയില്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ, അജിത്‌ പവാറൊഴികെ മറ്റെല്ലാ എംഎല്‍എമാരും എന്‍സിപിയ്ക്കൊപ്പമെത്തിച്ചേര്‍ന്നിരിക്കുകയാണ്.

Also read: "മഹാ നാടകം": 53 എംഎല്‍മാര്‍ തനിയ്ക്കൊപ്പമെന്ന് ശരദ് പവാര്‍!!

അതേസമയം, അജിത്‌ പവാറിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമം എന്‍സിപിയും ശിവസേനയും ഇപ്പോഴും തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 

പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 2.5 വര്‍ഷം മുഖ്യമന്ത്രി സ്ഥാനം ശിവസേന അജിത്‌ പവാറിന് വാഗ്ദാനം ചെയ്തതായാണ് സൂചന‍... 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാത്രിയാണ് ത്രികക്ഷി സഖ്യവുമായുള്ള അവസാനവട്ട ചര്‍ച്ചയ്ക്കുശേഷം എന്‍സിപി നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട അജിത് പവാര്‍ കൂറുമാറിയത്. ബിജെപിയ്ക്ക് പിന്തുണ നല്‍കികൊണ്ട് അദ്ദേഹം ശനിയാഴ്ച ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

2.5 വര്‍ഷം മുഖ്യമന്ത്രി സ്ഥാനം, 50:50 എന്നീ അവകാശവാദത്തെ ചൊല്ലിയാണ് ശിവസേന ബിജെപിയില്‍ നിന്നും അകലുന്നത്. 

എന്തായാലും മഹാരാഷ്ട്രയില്‍ അര്‍ദ്ധരാത്രി നാടകം അത്യന്തം ഉദ്വേഗഭരിതമായ ഒരു തലത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്.

 

 

Trending News