Major accident on Pune Highway: പൂനെ-ബംഗളൂരു ഹൈവേയിൽ വൻ അപകടം; നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് 40 വാഹനങ്ങൾ തകർന്നു, എട്ട് പേർക്ക് പരിക്ക്

Pune Highway Truck accident: ട്രക്കിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 08:41 AM IST
  • സംഭവത്തിൽ പതിനഞ്ചോളം പേർക്ക് നിസാര പരിക്കേൽക്കുകയും അവർക്ക് സംഭവസ്ഥലത്ത് വെച്ച് പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു
  • എട്ടോളം പേരെ ചികിത്സയ്ക്കായി രണ്ട് ആശുപത്രികളിലേക്ക് മാറ്റിയതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു
Major accident on Pune Highway: പൂനെ-ബംഗളൂരു ഹൈവേയിൽ വൻ അപകടം; നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് 40 വാഹനങ്ങൾ തകർന്നു, എട്ട് പേർക്ക് പരിക്ക്

പൂനെ: പൂനെ-ബംഗളൂരു ഹൈവേയിലുണ്ടായ വൻ അപകടത്തിൽ 40 വാഹനങ്ങൾ തകർന്നു. ഞായറാഴ്‌ച വൈകിട്ട്‌ ഹൈവേയിലെ നവലേ പാലത്തിന് താഴേയ്‌ക്ക്‌ ട്രക്ക്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞാണ്‌ അപകടമുണ്ടായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ട്രക്കിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

പരിക്കേറ്റവരിൽ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സംഭവത്തിൽ പതിനഞ്ചോളം പേർക്ക് നിസാര പരിക്കേൽക്കുകയും അവർക്ക് സംഭവസ്ഥലത്ത് വെച്ച് പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. എട്ടോളം പേരെ ചികിത്സയ്ക്കായി രണ്ട് ആശുപത്രികളിലേക്ക് മാറ്റിയതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അപകട കാരണം?
"ബ്രേക്ക് തകരാറിലായെന്ന് സംശയിക്കുന്ന ട്രക്ക് റോഡിൽ ചില വാഹനങ്ങളിൽ ഇടിക്കുകയും ട്രക്ക് ഉൾപ്പെടെ കുറഞ്ഞത് 24 വാഹനങ്ങൾക്ക് സംഭവത്തിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതിൽ 22 വാഹനങ്ങൾ കാറുകളാണ്. ഒരെണ്ണം ഓട്ടോറിക്ഷയാണ്. ഭാഗ്യവശാൽ, ആളപായമൊന്നും സംഭവിച്ചിട്ടില്ല." ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുഹേൽ ശർമ്മ പറഞ്ഞു.

നാശനഷ്ടങ്ങൾ ഉണ്ടായ വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത് ഇതുവഴിയുള്ള ​ഗതാ​ഗതം പുനസ്ഥാപിച്ചു. അതേസമയം, ചെറിയ കേടുപാടുകൾ സംഭവിച്ചവ ഉൾപ്പെടെ 48 വാഹനങ്ങളെങ്കിലും സംഭവത്തിൽ തകർന്നതായി പൂനെ മെട്രോപൊളിറ്റിക്കൽ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പിഎംആർഡിഎ) അഗ്നിശമന വിഭാഗം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News