ട്രക്ക് മറിഞ്ഞ് അപകടം: കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു; അമ്മ മരിച്ചു

തെക്ക് കിഴക്കന്‍ ബ്രസീലിലുണ്ടായ അപകടത്തില്‍ നിന്ന് നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്‍റെ ആഘാതത്തില്‍ പ്രസവിച്ച യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Last Updated : Jul 30, 2018, 06:33 PM IST
ട്രക്ക് മറിഞ്ഞ് അപകടം: കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു; അമ്മ മരിച്ചു

ബ്രസീല്‍: തെക്ക് കിഴക്കന്‍ ബ്രസീലിലുണ്ടായ അപകടത്തില്‍ നിന്ന് നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്‍റെ ആഘാതത്തില്‍ പ്രസവിച്ച യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നിയന്ത്രണം വിട്ട ട്രക്ക് മറിയുകയും ട്രക്കിലുണ്ടായിരുന്നയുവതി റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. തെറിച്ച് വീണ യുവതിയുടെ ശരീരത്തിലേക്ക് ട്രക്കിലുണ്ടായിരുന്ന മരസാധനങ്ങള്‍ പതിച്ചതാണ് പ്രസവത്തിനും മരണത്തിനും കാരണം.  

അപകടം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ കണ്ടെടുക്കുമ്പോള്‍ യുവതിയുടെ അകലെ കിടന്ന് കരയുകയായിരുന്നു. അപകടത്തില്‍ സംഭവിച്ച ജനനമായതിനാല്‍ ആക്‌സിഡന്‍റല്‍ സിസേറിയനാണ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

പരിക്വറ എസിയു റീജിയണല്‍ ഹോസപിറ്റലിലെ നവജാത ഇന്‍സുലിന്‍ കെയര്‍ യൂണിറ്റിലുള്ള കുഞ്ഞ് ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. കുഞ്ഞിനെ അന്വേഷിച്ച് ബന്ധുക്കള്‍ വന്നില്ലെങ്കില്‍ അനാഥാലയത്തിന് നല്‍കുമെന്ന് പൊലീസ് പറഞ്ഞു.

ട്രക്ക് ഡ്രൈവര്‍ ജോനാഥന്‍ ഫെറെയ്റ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Trending News