പുനൈ: ഇന്ത്യന്‍ ശിക്ഷ നിയമം (IPC), ക്രിമിനല്‍ നടപടി ചട്ടം (CrPC) എന്നിവയില്‍ ഭേദഗതി കൊണ്ടു വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പുണെയില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ബലാത്സംഗ൦ പോലെയുള്ള തീവ്ര കുറ്റകൃത്യങ്ങള്‍ക്ക് നീതി നടപ്പാക്കാന്‍ വൈകുന്നു എന്ന പരാതി ഉയരുന്ന സാഹാചര്യത്തിലാണ് പ്രഖ്യാപനം.
IPC, CrPC നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും നേരത്തെ പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത വിധം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളാണ് സമര്‍പ്പിക്കേണ്ടത്.
അതിക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്കു പോലും രാജ്യത്തു ശിക്ഷ ലഭിക്കാൻ വൈകുന്നുവെന്ന ചർച്ചകൾ വ്യാപകമാണ്.
ഓള്‍ ഇന്ത്യന്‍ പൊലീസ് യൂണിവേഴ്‌സിറ്റിയും ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടെന്നും യോഗത്തില്‍ അമിത ഷാ പറഞ്ഞു.
രാജ്യത്തു മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന പൊലീസ് സേനകളെ അമിത് ഷാ അഭിനന്ദിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം യോഗത്തിൽ പ്രശംസിച്ചു.
വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് യോഗം ആദരാഞ്ജലി അർപ്പിച്ചു. മൂന്ന് ദിവസമായി നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ല തുടങ്ങിയവർ പങ്കെടുത്തു.