MES Recruitment 2023: മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിൽ 41,822 ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

ഗ്രൂപ്പ് സിക്ക് കീഴിലുള്ള റിക്രൂട്ട്മെൻറാണിത്. സ്ക്രീനിംഗ്, എഴുത്ത് പരീക്ഷ, മെഡിക്കൽ പരീക്ഷ, അഭിമുഖം എന്നിങ്ങനെ നാല് തലങ്ങളിലായിരിക്കും പരീക്ഷ നടക്കുക. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 08:33 AM IST
  • സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് ചില ഇളവുകൾ
  • അപേക്ഷകൾ ഓണ്‍ലൈനായി വെബ്സൈറ്റ് വഴി
  • ഉദ്യോഗാർത്ഥികൾ 18 നും 25 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
MES Recruitment 2023: മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിൽ 41,822 ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിൽ (എംഇഎസ്) 41,822 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർക്കിടെക്റ്റ് കേഡർ, ബാരക്ക് ആൻഡ് സ്റ്റോർ ഓഫീസർ, സൂപ്പർവൈസർ, ഡ്രാഫ്റ്റ്‌സ്മാൻ, സ്റ്റോർകീപ്പർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, മേറ്റ് എന്നിങ്ങനെ ഒന്നിലധികം തസ്തികകളിലാണ് ഒഴിവ്, ഉദ്യോഗാർത്ഥികൾക്ക് www.mes.gov.in എന്ന് വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഗ്രൂപ്പ് സിക്ക് കീഴിലുള്ള റിക്രൂട്ട്മെൻറാണിത്. സ്ക്രീനിംഗ്, എഴുത്ത് പരീക്ഷ, മെഡിക്കൽ പരീക്ഷ, അഭിമുഖം എന്നിങ്ങനെ നാല് തലങ്ങളിലായിരിക്കും പരീക്ഷ നടക്കുക. 

വിദ്യാഭ്യാസ യോഗ്യത ?

ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത തസ്കികകളെ ആശ്രയിച്ചാണ്. 10, പ്ലസ്ടു യോഗ്യത/ അംഗീകൃത ബോർഡുകളിൽ നിന്നോ സർവ്വകലാശാലകളിൽ നിന്നോ തത്തുല്യമായ ഏതെങ്കിലും ബിരുദം  എന്നിവയാണ് യോഗ്യത ഉദ്യോഗാർത്ഥികൾ 18 നും 25 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് ചില ഇളവുകൾ നൽകിയിട്ടുണ്ട്.

ഓൺലൈനായി നിങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം?

ആർമിയുടെ എംഇഎസ് റിക്രൂട്ട്‌മെന്റ് 2023-ന് ഓൺലൈനായി അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കാം:

ഘട്ടം 1: www.mes.gov.in എന്നതിൽ സൈനിക എഞ്ചിനീയർ സേവനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക .

ഘട്ടം 2: സ്വയം രജിസ്റ്റർ ചെയ്ത് റിക്രൂട്ട്‌മെന്റ് ലിങ്ക് പരിശോധിക്കുത

ഘട്ടം 3: നൽകിയിരിക്കുന്ന ഫീൽഡുകളിൽ നിന്ന് സ്ഥാനം തിരഞ്ഞെടുക്കുക നിങ്ങൾ ഒരു സ്ഥാനം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, 'APPLY NOW' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: ആവശ്യമായ ഫീൽഡുകൾ പൂരിപ്പിച്ച് MES അപേക്ഷാ ഫോം പൂരിപ്പിക്കുക.

ഘട്ടം 5: എല്ലാ വിശദാംശങ്ങളും ക്രോസ്-ചെക്ക് ചെയ്ത് ഫൈനൽ സബ്മിറ്റ് ബട്ടൺ അമർത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News