അസമിന് ട്വീറ്ററിലൂടെ സമാധാനത്തിന് ആഹ്വാനം നല്‍കി മോദി, ഇന്‍റനെറ്റ് ഇല്ലായെന്ന് കോണ്‍ഗ്രസ്‌!!

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയതിനെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

Last Updated : Dec 12, 2019, 05:51 PM IST
  • അശാന്തമായ അസമിന് പ്രധാനമന്ത്രി "ട്വീറ്ററിലൂടെ" സമാധാനാഹ്വാനം നല്‍കിയിരുന്നു.
  • എന്നാല്‍, സംസ്ഥനത്ത് മിക്ക പ്രദേശങ്ങളിലും മൊബൈല്‍, ഇ​ന്‍റ​ര്‍​നെ​റ്റ്, സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യി​രിയ്ക്കുകയാണ് എന്ന് കോണ്‍ഗ്രസ്‌ പാര്‍ട്ടി മോദിയെ ഓര്‍മ്മിപ്പിച്ചു.
അസമിന് ട്വീറ്ററിലൂടെ സമാധാനത്തിന് ആഹ്വാനം നല്‍കി മോദി, ഇന്‍റനെറ്റ് ഇല്ലായെന്ന് കോണ്‍ഗ്രസ്‌!!

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയതിനെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

ജനങ്ങള്‍ നടത്തുന്ന കടുത്ത പ്രതിഷേധവും ആക്രമണ സംഭവങ്ങളും കണക്കിലെടുത്ത് അസമിലെ ഗുവാഹത്തിയില്‍ അനശ്ചിതകാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു൦ അഗ്നിക്കിരയാക്കി.

അസമിലെ 10 ജി​ല്ല​ക​ളില്‍ ഇ​ന്‍റ​ര്‍​നെ​റ്റ്, മൊ​ബൈ​ല്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യി​രിയ്ക്കുകയാണ്.  

അശാന്തമായ അസമിന് പ്രധാനമന്ത്രി "ട്വീറ്ററിലൂടെ" സമാധാനാഹ്വാനം നല്‍കിയിരുന്നു. ‘നിങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും. അസം ജനത ശാന്തരാകണം’ എന്നായിരുന്നു അസം ജനതയോട് മോദി ട്വീറ്ററിലൂടെ ആവശ്യപ്പെട്ടത്.

എന്നാല്‍, സംസ്ഥനത്ത് മിക്ക പ്രദേശങ്ങളിലും മൊബൈല്‍, ഇ​ന്‍റ​ര്‍​നെ​റ്റ്, സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യി​രിയ്ക്കുകയാണ് എന്ന് കോണ്‍ഗ്രസ്‌ പാര്‍ട്ടി മോദിയെ ഓര്‍മ്മിപ്പിച്ചു.

‘അസമിലുള്ള ഞങ്ങളുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് താങ്കളുടെ സമാധാന സന്ദേശം കാണാന്‍ കഴിയില്ല. താങ്കള്‍ ഒരുപക്ഷേ മറന്നുപോയിക്കാണും. അവിടെ ഇ​ന്‍റ​ര്‍​നെ​റ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്’- എന്നായിരുന്നു കോണ്‍ഗ്രസ് ട്വീറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചത്.

ഇന്നലെ വൈകുന്നേരം 7 മണിമുതല്‍ അസമിലെ പത്ത് ജില്ലകളിലെ ഇ​ന്‍റ​ര്‍​നെ​റ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ലഖിംപൂര്‍, ധേമാജി, ടിന്‍സുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗര്‍, ജോര്‍ഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രുപ് എന്നിവിടങ്ങളിലെ സേവനങ്ങളാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. പ്രതിഷേധം കനത്ത സ്ഥലങ്ങളിലെ ഇ​ന്‍റ​ര്‍​നെ​റ്റ് സേവനങ്ങളായിരുന്നു നിര്‍ത്തിവെച്ചത്.

നിങ്ങളുടെ അവകാശങ്ങളും അതുല്യമായ സ്വത്വവും മനോഹരമായ സംസ്‌കാരവും ആര്‍ക്കും അപഹരിക്കാനാവില്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുകയാണ്. അസമീസ് ജനതയുടെ രാഷ്ട്രീയപരവും, ഭാഷാപരവും സാംസ്‌കാരികപരവും ഭൂമിപരവുമായ അവകാശങ്ങള്‍ ഭരണഘടനാപരമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഞാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്’, എന്നായിരുന്നു നരേന്ദ്രമോദി ട്വീറ്ററില്‍ കുറിച്ചത്.

അസമില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആയിരക്കണക്കിന് ആളുകള്‍ കര്‍ഫ്യൂ അവഗണിച്ചുകൊണ്ട് തെരുവില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

സംസ്ഥാനത്ത് ബുധനാഴ്ച വൈകീട്ട് 6:15ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വ്യാഴാഴ്ച രാവിലെ 7 മണി വരെ തുടരുമെന്നാണ് അസം പോലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി അദ്ദേഹം പിന്നീട് അറിയിക്കുകയായിരുന്നു.

 

Trending News