#UnionBudget2018: സൗഹൃദപരവും പ്രതീക്ഷാവഹവുമായ ബജറ്റെന്ന് പ്രധാനമന്ത്രി

സൗഹൃദപരവും പ്രതീക്ഷാവഹവുമായ ബജറ്റെന്ന് പ്രധാനമന്ത്രി

Last Updated : Feb 1, 2018, 02:12 PM IST
#UnionBudget2018: സൗഹൃദപരവും പ്രതീക്ഷാവഹവുമായ ബജറ്റെന്ന് പ്രധാനമന്ത്രി

ഇത്തവണത്തേത് ഏറെ സൗഹൃദപരവും പ്രതീക്ഷാവഹവുമായ ബജറ്റെന്ന് പ്രധാനമന്ത്രി

ബജറ്റ് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി. കര്‍ഷകര്‍ക്കും സാധാരണമനുഷ്യര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ബജറ്റ് ആണ് ഇത്തവണത്തേത്. കൂടാതെ വ്യവസായങ്ങള്‍ക്കും വികസനത്തിനും ഊന്നല്‍ നല്‍കികൊണ്ടാണ് ഈ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ഭക്ഷ്യസംസ്കരണം, ഫൈബര്‍ ഒപ്റ്റിക്സ്, റോഡ്‌- കപ്പല്‍ ഗതാഗതം , യുവജനങ്ങളുടെയും വയോജനങ്ങളുടെയും ക്ഷേമം, ഗ്രാമങ്ങള്‍, ആയുഷ്മാന്‍ ഭാരത്‌, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ എല്ലാ മേഖലകളും സ്പര്‍ശിച്ച ബജറ്റ് ഏറെ പ്രതീക്ഷ നല്‍കുന്നു.

എല്ലാ മേഖലകളെയും ഒരുപോലെ സ്പര്‍ശിച്ച ഈ ബജറ്റ് സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാക്കും എന്ന് പ്രതീക്ഷിക്കുന്നു. താങ്ങുവില കുറച്ചത് കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും. ഈ തീരുമാനത്തിന് ധനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Trending News