National Brother’s Day 2022: ലോകമെമ്പാടും മെയ് 24 ദേശീയ സഹോദര ദിനമായി (National Brother’s Day) ആഘോഷിക്കുന്നു. അതായത് മെയ് 24 സഹോരനുവേണ്ടി മാറ്റി വയ്ക്കപ്പെട്ട ദിവസം...
ദേശീയ സഹോദര ദിനം എല്ലാ വർഷവും മെയ് 24 നാണ് ആഘോഷിക്കുന്നത്. സഹോദരങ്ങൾ തമ്മിലുള്ള സവിശേഷമായ ബന്ധം തിരിച്ചറിയുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനുമാണ് ഈ ദിവസം ആചരിയ്ക്കുന്നത്.
ദേശീയ സഹോദര ദിനത്തിന്റെ ചരിത്രം സംബന്ധിച്ച അവ്യക്തയുണ്ട് എങ്കിലും ഈ ദിവസം സൃഷ്ടിച്ചത് സി. ഡാനിയൽ റോഡ്സ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. 2005 മുതൽ മെയ് 24 ന് ആളുകൾ ഈ ദിവസം ദേശീയ സഹോദര ദിനമായി ആചരിയ്ക്കുന്നു.
യുഎസിലാണ് ഈ ദിനം കൂടുതലായി ആഘോഷിക്കുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള മറ്റു പല രാജ്യങ്ങളും ഈ ദിനം ആഘോഷിക്കുന്നു. ഓസ്ട്രേലിയ, റഷ്യ, ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഫ്രാൻസ്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും മെയ് 24 ന് സഹോദര ദിനമായി ആഘോഷിക്കുന്നു.
നമ്മുടെ ജീവിതത്തില്‍ ഒരു സഹോദരന്റെ സ്ഥാനം വളരെ മഹത്വമേറിയതാണ്. മൂത്ത സഹോദരന് പിതാവിന് ശേഷം കുടുംബത്തിലെ മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ സ്നേഹവും ആദരവും ബഹുമാനവും നല്‍കുന്നതാണ് നമ്മുടെ ഭാരതീയ സംസ്കാരം. സഹോദരന് മുതിര്‍ന്നതോ, ഇളയതോ ആകട്ടെ നമ്മുടെ ജീവിതത്തില്‍ അവര്‍ക്കുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്....
ദേശീയ സഹോദര ദിനത്തിന് ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ പ്രാധാന്യം ഏറെയാണ്. അതായത് സഹോദരനുവേണ്ടി മാറ്റി വയ്ക്കാന്‍ ഒരു ദിവസം. വലുതായി, വിവാഹിതരായി, സ്വന്തം ജീവിതത്തിരക്കുകളില്‍ മുഴുകുമ്പോള്‍ ഈ ഒരു ദിനം ആ കുട്ടിക്കാലത്തെ ചെറിയ ചെറിയ കുസൃതികളും, കൊച്ചു കൊച്ചു വഴക്കുകളും കാര്യം സാധിച്ചെടുക്കാനുള്ള വാശികളും ഓര്‍ക്കാം.....
ഓര്‍മ്മകളുടെ മണിച്ചെപ്പ് തുറക്കുന്നത് എന്നും സഹോദര ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാന്‍ സഹായിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല... നിങ്ങളുടെ സഹോദരങ്ങളോടൊപ്പം സമയം ആസ്വദിച്ച് സഹോദര ദിനം ആചരിക്കാം... സഹോദരീ സഹോദരന്മാർക്ക് ഒരുമിച്ച് രസകരവും ആസ്വാദ്യകരവുമായ സമയം ചെലവഴിക്കാൻ സമയം കണ്ടെത്തുക ...
സഹോദരങ്ങൾ തമ്മിലുള്ള പ്രത്യേക ബന്ധം ആഘോഷിക്കുന്നതിനുള്ള ഒരു അവസരമാണ് ദേശീയ സഹോദര ദിനം.. നിങ്ങളുടെ സഹോദരനെ പ്രശംസിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്, ഈ ബ്രദേഴ്സ് ഡേയില്‍ ആ അവസരം വിനിയോഗിക്കാം....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...