NCL Apprentice Recruitment 2023: നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ 1140 ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

അപേക്ഷ സമർപ്പിക്കേണ്ട തീയ്യതികൾ ഒക്ടോബർ 5-ന് ആരംഭിച്ച് 2023 ഒക്ടോബർ 15-ന് അവസാനിക്കും

Written by - Zee Malayalam News Desk | Last Updated : Sep 30, 2023, 03:15 PM IST
  • ആകെ 1140 അപ്രന്റീസ് തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്
  • അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 18 നും 26 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
  • അപേക്ഷ സമർപ്പിക്കേണ്ട തീയ്യതികൾ ഒക്ടോബർ 5-ന് ആരംഭിച്ച് 2023 ഒക്ടോബർ 15-ന് അവസാനിക്കും
NCL Apprentice Recruitment 2023: നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ 1140 ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ (എൻസിഎൽ) വിവിധ അപ്രന്റീസ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നോർത്തേൺ കോൾഫീൽഡ്സിൻറെ ഔദ്യോഗിക വെബ്സൈറ്റ് nclcil.in സന്ദർശിച്ച് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട തീയ്യതികൾ ഒക്ടോബർ 5-ന് ആരംഭിച്ച് 2023 ഒക്ടോബർ 15-ന് അവസാനിക്കും. റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ ഇതാ.വിവിധ ട്രേഡുകളിലായി ആകെ 1140 അപ്രന്റീസ് തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് . തസ്‌തികകളും ഒഴിവും ഇങ്ങനെ

– ഇലക്‌ട്രോണിക് മെഷീൻ: 13 തസ്തികകൾ
– ഇലക്ട്രീഷ്യൻ: 370 തസ്തികകൾ
– ഫിറ്റർ: 543 തസ്തികകൾ
– വെൽഡർ: 155 തസ്തികകൾ
– മോട്ടോർ മെക്കാനിക്ക്: 47 തസ്തികകൾ
– ഓട്ടോ ഇലക്ട്രീഷ്യൻ: 12 തസ്തികകൾ.

യോഗ്യത

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 18 നും 26 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഒബിസി, ഇഡബ്ല്യുഎസ്, എസ്‌സി, എസ്‌ടി, സംവരണ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് ചട്ടങ്ങൾക്കനുസരിച്ച് പരമാവധി പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും.ഉദ്യോഗാർത്ഥികളുടെ പത്താം മാർക്കിന്റെയും ഐടിഐ മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് നോക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

1. ഔദ്യോഗിക വെബ്സൈറ്റ് nclcil.in സന്ദർശിക്കുക.
2. റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. വിശദാംശങ്ങൾ നൽകുക.
4. ഒരു യൂസർ ഐഡിയും പാസ്‌വേഡും ഉണ്ടാക്കുക.
5. അപേക്ഷാ ഫോം പൂരിപ്പിക്കുക.
6. അപേക്ഷാ ഫോം സമർപ്പിക്കുക.
7. ഫീസ് അടയ്ക്കുക.
8. അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
9. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News