Niti Aayog Recruitment 2022: നീതി ആയോഗ് അവരുടെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. യംഗ് പ്രൊഫഷണലുകൾ ഉൾപ്പെടെ 28 തസ്തികകളിലേക്കാണ് നീതി ആയോഗ് നിയമനം നടത്താൻ പോകുന്നത്. റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ നടപടികൾ പുരോഗമിക്കുകയാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.niti സന്ദർശിക്കാം.ഒക്ടോബർ 12 ആണ് അവസാന തീയ്യതി.
ഒഴിവുകളുടെ വിശദാംശങ്ങൾ
ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി 28 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. ഇതിൽ 22 തസ്തികകൾ യങ് പ്രൊഫഷണലിന്റെയും 6 തസ്തികകൾ കൺസൾട്ടന്റുടേതുമാണ്.
വിദ്യാഭ്യാസ യോഗ്യത
റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി അംഗീകൃത സ്ഥാപനത്തിൽ നിന്ന് MBBS / LLB / BE / BTech ബിരുദം നേടിയിരിക്കണം.
പ്രായപരിധി
വിജ്ഞാപനമനുസരിച്ച്, പൊതുവിഭാഗം ഉദ്യോഗാർത്ഥികളുടെ പ്രായം 18 നും 45 നും ഇടയിൽ ആയിരിക്കണം. അതേസമയം സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവ് നൽകിയിട്ടുണ്ട്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 70,000 രൂപ മുതൽ ഒരു ലക്ഷത്തി 45,000 രൂപ വരെ ശമ്പളം നൽകും. അവരുടെ തിരഞ്ഞെടുപ്പ് കരാർ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട വിധം
ഘട്ടം 1: ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് niti.gov.in സന്ദർശിക്കുക.
ഘട്ടം 2: ഹോംപേജിലെ Work@policy ടാബിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: കരാർ അടിസ്ഥാനത്തിൽ നിയമിതരായ യുവ പ്രൊഫഷണൽ, കൺസൾട്ടന്റ് ഗ്രേഡ്-1 എന്നിവയ്ക്കുള്ള പരസ്യത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഇപ്പോൾ അപേക്ഷകർ ഓൺലൈനായി അപേക്ഷിക്കുക, രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.
ഘട്ടം 6: ഇതിന് ശേഷം ഫോം സമർപ്പിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...