ഭുബനേശ്വർ : ചെന്നൈ-ഹൗറ കോറോമണ്ഡൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ഇന്ന് ജൂൺ രണ്ട് വെള്ളിയാഴ്ച വൈകിട്ട് ഒഡീഷയിലെ ബലസോർ ജില്ലയിൽ വെച്ചാണ് ട്രെയിൻ അപകടത്തിൽ പെട്ടത്. ബലസോറിലെ ബാഹനാഗാ മേഖലയിൽ വെച്ച് ഗുഡ്സ് ട്രെയിനുമായി കോറമണ്ഡൽ എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എട്ടോളം കോച്ചുകളാണ് പാളം തെറ്റിയത്. ട്രെയിൻ അപകടത്തിൽ പെട്ട വാർത്ത ദക്ഷിണ റെയിൽവെ സ്ഥിരീകരിക്കുകയും ചെയ്തു.
Coromandel Express derails near Bahanaga station in Balasore, Odisha. Several coaches are reported to have derailed: CPRO Southern Railway https://t.co/T38tcZojVd
— ANI (@ANI) June 2, 2023
#WATCH | Coromandel Express derails near Bahanaga station in Balasore, Odisha. pic.twitter.com/9Lk2qauW9v
— ANI (@ANI) June 2, 2023
രക്ഷപ്രവർത്തനത്തിനായി ശ്രമം ആരംഭിച്ചു. കോച്ചുകൾക്കടിയിലായി നിരവധി പേർ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 50തിൽ അധികം പേർ പരിക്കേറ്റതായിട്ടാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...