Omicron Covid Variant : ഒമിക്രോൺ വകഭേദം: ക്രിസ്‌മസ്‌, ന്യൂ ഇയർ ആഘോഷങ്ങൾ നിരോധിച്ച് ഡൽഹി

സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും, മാസ്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണമെന്നും ഡൽഹി പോലീസിനും, ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Dec 22, 2021, 06:45 PM IST
  • എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്നാണ് ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
  • മാത്രമല്ല സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും, മാസ്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണമെന്നും ഡൽഹി പോലീസിനും, ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.
  • മാസ്ക് ഇല്ലാത്ത ആളുകളെ കടകളിൽ പ്രവേശിപ്പിക്കരുതെന്ന് ട്രേഡ് അസ്സോസിയേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
  • രണ്ട് ആഘോഷങ്ങൾക്കും മുന്നോടിയായി കോവിഡ് അതിരൂക്ഷമായി പടരാൻ സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് , കർശന നിയന്ത്രണങ്ങൾ ആരംഭിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റുകളോട് (ഡിഎം) ഡിഡിഎംഎ നിർദ്ദേശം നൽകി.
 Omicron Covid Variant : ഒമിക്രോൺ വകഭേദം: ക്രിസ്‌മസ്‌, ന്യൂ ഇയർ ആഘോഷങ്ങൾ നിരോധിച്ച് ഡൽഹി

New Delhi : ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹി സർക്കാർ ക്രിസ്‌മസിനും (Christmas) ന്യൂ ഇയറിനും (New Year) കൂട്ടം കൂടുന്നത് നിരോധിച്ചു. എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്നാണ് ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി  അറിയിച്ചിരിക്കുന്നത്. മാത്രമല്ല സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും, മാസ്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണമെന്നും ഡൽഹി പോലീസിനും, ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.

മാസ്ക് ഇല്ലാത്ത ആളുകളെ കടകളിൽ പ്രവേശിപ്പിക്കരുതെന്ന് ട്രേഡ് അസ്സോസിയേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് ആഘോഷങ്ങൾക്കും മുന്നോടിയായി കോവിഡ് അതിരൂക്ഷമായി പടരാൻ സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് , കർശന നിയന്ത്രണങ്ങൾ  ആരംഭിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റുകളോട് (ഡിഎം) ഡിഡിഎംഎ നിർദ്ദേശം നൽകി.

ALSO READ: Omicron Inda Update: 15 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍, മഹാരാഷ്ട്രയേക്കാൾ കൂടുതൽ രോഗികൾ ഡൽഹിയിൽ , ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

 ഒമിക്രോണ്‍ രോഗവ്യാപനം ഇന്ത്യയിൽ തീവ്രമാവുകയാണ്.  ഒമിക്രോണ്‍  ഇപ്പോള്‍  രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചു.  മുന്‍പ് 12 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍  (Omicron) സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ചയാണ്  3 സംസ്ഥാനങ്ങളില്‍ ക്കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ  രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ എത്തി.  

ALSO READ: Omicron Big Update: ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം തീവ്രം, 200 കടന്ന് രോഗികള്‍, കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീതിയില്‍ രാജ്യം

 രാജ്യത്ത് ഇതുവരെ 213 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും ഒടുവില്‍  പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്  ഇപ്പോൾ മഹാരാഷ്ട്രയേക്കാൾ കൂടുതൽ രോഗികൾ  ഡൽഹിയിലാണ്. ഡല്‍ഹിയില്‍  57 പേര്‍ക്കും മഹാരാഷ്ട്രയില്‍ 54 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 24 രോഗികളെ കണ്ടെത്തിയ തെലങ്കാനയാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 

ALSO READ: Omicron: ഒമിക്രോണ്‍ ബാധിതരില്‍ കാണപ്പെടുന്ന സാധരണ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്? ആരോഗ്യവിദഗ്ധര്‍ പറയുന്നു

ഒമിക്രോണ്‍ വ്യാപനം ശക്തമായതോടെ മഹാരാഷ്‌ട്ര നിയമസഭയുടെ ശീതകാല സമ്മേളനവും പ്രതിസന്ധിയിലായി.  നിയമസഭ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് നടത്തിയ  RTPCR  പരിശോധനയിൽ  8 പോലീസുകാരടക്കം 10 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊറോണ  

പോസിറ്റീവ് ആയവരിൽ  2  പേർ നിയമസഭയിലെ ജീവനക്കാരാണെന്നാണ്  റിപ്പോര്‍ട്ട്.  സെഷൻ ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 3500 പേരെ പരിശോധിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News