അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികനെ പാകിസ്താന്‍ വിട്ടയച്ചു

അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികൻ ചന്ദു ബാബുലാലിനെ പാകിസ്​താൻ വിട്ടയച്ചു. ഇന്ന്​ ഉച്ചക്ക്​ 2.30ന് വാഗ അതിർത്തിയിൽവെച്ച്​ സൈനികനെ ഇന്ത്യക്ക്​ കൈമാറിയതായി പാക്​ വിദേശകാര്യ മന്ത്രാലയം പ്ര്​സതാനവയിൽ അറിയിച്ചു. രാഷ്​ട്രീയ റൈഫിൾസിലൈ സൈനികനായ ബാബുലാലിനെ നിയന്ത്രണരേഖ കടന്നതിന്​ കഴിഞ്ഞ സെപ്​റ്റംബറിലാണ്​ പാകിസ്​താ​ൻ പിടികൂടിയത്​.  

Last Updated : Jan 21, 2017, 05:09 PM IST
അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികനെ പാകിസ്താന്‍ വിട്ടയച്ചു

ന്യൂഡൽഹി: അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികൻ ചന്ദു ബാബുലാലിനെ പാകിസ്​താൻ വിട്ടയച്ചു. ഇന്ന്​ ഉച്ചക്ക്​ 2.30ന് വാഗ അതിർത്തിയിൽവെച്ച്​ സൈനികനെ ഇന്ത്യക്ക്​ കൈമാറിയതായി പാക്​ വിദേശകാര്യ മന്ത്രാലയം പ്ര്​സതാനവയിൽ അറിയിച്ചു. രാഷ്​ട്രീയ റൈഫിൾസിലൈ സൈനികനായ ബാബുലാലിനെ നിയന്ത്രണരേഖ കടന്നതിന്​ കഴിഞ്ഞ സെപ്​റ്റംബറിലാണ്​ പാകിസ്​താ​ൻ പിടികൂടിയത്​.  

കഴിഞ്ഞ സെപ്റ്റംബറിലാണ് ജവാൻ നിയന്ത്രണരേഖ കടന്നത്. മാനുഷിക പരിഗണന വച്ചാണ് ജവാനെ വിട്ടയയ്ക്കുന്നതെന്ന് പാക്കിസ്ഥാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സൈനികൻ  ജോലി സമയത്ത്​ അശ്രദ്ധമായി നിയന്ത്രണരേഖ മറികടക്കുകയായിരുന്നെന്ന്​ ​ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. 

ഇത്തരത്തിൽ സൈനികർ അബദ്ധത്തിൽ അതിർത്തി കടക്കുന്നത് പതിവാണെന്നും നിലവിലെ സംവിധാനങ്ങൾ വഴി അവരെ തിരികെ എത്തിക്കാറുണ്ടെന്നും സൈന്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

നിയന്ത്രണ രേഖ മറികടന്ന്​  പാക്​ അധീന കശ്​മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന്​  സൈന്യം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഇന്ത്യൻ സൈനികൻ പാക്​ പിടിയിലായെന്ന വാർത്തയും പുറത്തുവന്നത്​. എന്നാൽ പിടിയിലായ ജവാൻ മിന്നലാക്രമണം നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നില്ലെന്നും ജോലിക്കിടെ അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നതാണെന്നും സൈന്യം അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

Trending News