ന്യുഡൽഹി: അന്താരാഷ്ട്ര നഴ്സ് ദിനമായ ഇന്ന് എല്ലാ നഴ്സുമാർക്കും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി. ഭൂമിയെ ആരോഗ്യകരമായി നിലനിർത്തുന്നതിന് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഇവരോട് നന്ദി പ്രകടിപ്പിക്കാനുള്ള ദിനമാണ് ഇണെന്നും പ്രധാനമന്ത്രി തന്റെ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
Also read: കൊറോണ ഭീതി: മഹാരാഷ്ട്രയിൽ 50% തടവുകാർക്ക് ജാമ്യം
മാത്രമല്ല കോറോണ മഹാമാരിയെ ഇന്ത്യയിൽ നിന്നും തുരത്താൻ രാവുംപകലും നോക്കാതെ പ്രവർത്തിക്കുകയാണ് ഓരോ നഴ്സുമാരെന്നും പ്രധാനമന്ത്രി പറഞ്ഞു. നഴ്സ്മാരോടും അവരൂടെ കുടുംബങ്ങളോടും നന്ദിയുള്ളവരാണ് ഞങ്ങളെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
International Day of the Nurse is a special day to express gratitude to the phenomenal nurses working round the clock to keep our planet healthy. Presently, they are doing great work towards defeating COVID-19. We are extremely grateful to the nurses and their families.
— Narendra Modi (@narendramodi) May 12, 2020
അതെ ഇന്ന് ലോകത്തുള്ള എല്ലാ മനുഷ്യർക്കും ഇന്ന് ഏറ്റവും കൂടുതൽ കടപ്പാട് ഉള്ളത് മാലാഖമാർ എന്നുവിളിക്കുന്ന ഈ നഴ്സ്മാരോടാണെന്ന കാര്യം പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്.