PM Modi’s Birthday:പ്രധാനമന്ത്രിയുടെ പിറന്നാളിന് 56 ഇഞ്ച് താലി കഴിച്ചാൽ 8.5 ലക്ഷം രൂപ സമ്മാനം

ഡൽഹി കൊണാട്ട് പ്ലേസിൽ സ്ഥിതി ചെയ്യുന്ന ആർഡോർ 2.1 റെസ്റ്റോൻറാണ് 56 വിഭവങ്ങളുള്ള 56 ഇഞ്ച് താലി ഒരുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 07:47 AM IST
  • ഞങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകരെന്ന് ഹോട്ടൽ ഉടമ
  • 56 വിഭവങ്ങളുള്ള 56 ഇഞ്ച് താലിയാണ് ഒരുക്കുന്നത്
  • പിറന്നാൾ ആഘോഷങ്ങൾ നടക്കുന്ന 10 ദിവസവും ഇത് ലഭ്യമായിരിക്കും
PM Modi’s Birthday:പ്രധാനമന്ത്രിയുടെ പിറന്നാളിന് 56 ഇഞ്ച് താലി കഴിച്ചാൽ 8.5 ലക്ഷം രൂപ സമ്മാനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യമെങ്ങും വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായൊരു പിറന്നാൾ സ്പെഷ്യലുമായി എത്തിയിരിക്കുകയാണ് ഡൽഹിയിലെ ഒരു റെസ്റ്റോറൻറ്.പിറന്നാൾ ആഘോഷങ്ങൾ നടക്കുന്ന 10 ദിവസം 56 ഇഞ്ച് താലിയാണ് ഇവിടെ വിളമ്പുന്നത്. ഇതിനൊപ്പം രണ്ട് ഭാഗ്യശാലികൾക്ക് കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാനുള്ള അവസരവും ലഭിക്കുമെന്ന് റെസ്റ്റോറന്റ് ഉടമ അറിയിച്ചു.

ഡൽഹി കൊണാട്ട് പ്ലേസിൽ സ്ഥിതി ചെയ്യുന്ന ആർഡോർ 2.1 റെസ്റ്റോൻറാണ് 56 വിഭവങ്ങളുള്ള 56 ഇഞ്ച് താലി ഒരുക്കുന്നത്.'ഞങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകരാണ്. ഞങ്ങളുടെ റെസ്റ്റോറന്റ് താലിക്ക് പേരുകേട്ടതാണ്. അദ്ദേഹത്തിന്റെ ജന്മദിനം അനുസ്മരിക്കാനും രാജ്യത്തിനും പൗരന്മാർക്കും വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ ഓര്‍മിക്കാനും ഇത് വഴി സാധിക്കുന്നുവെന്ന് ഹോട്ടൽ ഉടമ സുവീട്ട് കൽറ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു

സെപ്റ്റംബർ 17 മുതൽ സെപ്റ്റംബർ 26 വരെ താലി കഴിക്കുന്നവരിൽ നിന്ന് രണ്ട് വിജയികളെ തിരഞ്ഞെടുക്കുമെന്നും അവർക്ക് കേദാർനാഥിലേക്ക് സൗജന്യ യാത്ര പോകാനുള്ള അവസരം ലഭിക്കുമെന്നും കൽറ കൂട്ടിച്ചേർത്തു.20 വ്യത്യസ്ത തരം കറികൾ,വിവിധ തരം ബ്രെഡുകൾ, ദാൽ, ഗുലാബ് ജാമുൻ ,കുൽഫിയും എന്നിവ അടക്കം വടക്കേ ഇന്ത്യയിൽ നിന്നുള്ള 56 വിഭവങ്ങൾ താലിയിലുണ്ട്. വെജിറ്റേറിയൻ താലിക്ക് 2,600 രൂപയും  നോൺ വെജ് താലിക്ക് 2,900 രൂപയുമാണ് വില. 

ഓഫറിൽ RS 8.5 ലക്ഷം റിവാർഡ്

ഒരുമിച്ചെത്തുന്ന രണ്ടുപേരിൽ ആരെങ്കിലും 40 മിനിറ്റിനുള്ളിൽ താലി പൂർത്തിയാക്കിയാൽ 8.5 ലക്ഷം രൂപ സമ്മാനമായി നൽകുമെന്നും കൽറ കൂട്ടിച്ചേർത്തു. വ്യത്യസ്ത താലികളിൽ പ്രശസ്തമാണ് ഡൽഹിയിലെ ഈ റെസ്റ്റോറൻറ്. രാജ്യമെങ്ങും വ്യത്യസ്ത പരിപാടികളാണ് പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് നടക്കുന്നത്. ഒക്ടോബർ-2 വരെയായിരിക്കും ആഘോഷങ്ങൾ നടക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News