ആശങ്കയായി കൊവിഡ് ; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ചയാണ് ഓൺലൈനായി യോഗം നടക്കുക. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 10:35 AM IST
  • മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
  • ബുധനാഴ്ചയാണ് ഓൺലൈനായി യോഗം നടക്കുക
  • യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സെമിനാർ സംഘടിപ്പിക്കും
ആശങ്കയായി കൊവിഡ് ; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ചയാണ് ഓൺലൈനായി യോഗം നടക്കുക. 

കൊറോണ വ്യാപനത്തിന്റെ തുടക്കം മുതൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചേർന്ന് നിരന്തരം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ബുധനാഴ്ച നടക്കുന്ന യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സെമിനാർ സംഘടിപ്പിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം രാജ്യത്ത് കൊറോണ കേസുകളിൽ തുടർച്ചയായ നാലാം ദിവസവും 2000ത്തിന് മുകളിലാണ് വർധന. ഇതോടെ നിലവിൽ രാജ്യത്ത് 15,079 പേർ കൊറോണ ചികിത്സയിൽ കഴിയുന്നുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനമാണ്. സജീവ കൊറോണ കേസുകൾ 0.04 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.50 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33 കൊറോണ മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News