പൗരത്വ ബില്ലിന് അംഗീകാരം ലഭിച്ചതില്‍ അമിത് ഷായ്ക്ക് അഭിനന്ദനം

ലോക്സഭയിലെ ചര്‍ച്ചയ്ക്കിടെ ബില്ലിന്‍റെ എല്ലാ വശങ്ങളെ കുറിച്ചും അംഗങ്ങള്‍ക്ക് കൃത്യമായി വിശദീകരിച്ച് നല്‍കിയതിന് പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയെ അനുമോദിച്ചു.   

Last Updated : Dec 10, 2019, 10:18 AM IST
  • പൗരത്വ നിയമഭേദഗതി ബില്‍ പാസാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി.
  • ലോക്സഭയിലെ ചര്‍ച്ചയ്ക്കിടെ ബില്ലിന്‍റെ എല്ലാ വശങ്ങളെ കുറിച്ചും അംഗങ്ങള്‍ക്ക് കൃത്യമായി വിശദീകരിച്ച് നല്‍കിയതിന് ആഭ്യന്തരമന്ത്രിയേ അനുമോദിച്ചു
പൗരത്വ ബില്ലിന് അംഗീകാരം ലഭിച്ചതില്‍ അമിത് ഷായ്ക്ക് അഭിനന്ദനം

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ബില്‍ പാസാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സമ്പന്നവും സമഗ്രവുമായ ചര്‍ച്ചയ്ക്ക് പിന്നാലെ ബില്‍ ലോക്സഭയില്‍ പാസായതില്‍ ആഹ്ലാദമുണ്ടെന്ന്‍ മോദി ട്വീറ്റ് ചെയ്തു. നിരവധി എംപിമാരും പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ഈ ബില്‍ ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാര്‍മികതയുടെ സാംശീകരണത്തിനും മാനുഷിക മൂല്യങ്ങളിലുള്ള വിശ്വാസത്തിനും അനുസൃതമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

 

 

മാത്രമല്ല ലോക്സഭയിലെ ചര്‍ച്ചയ്ക്കിടെ ബില്ലിന്‍റെ എല്ലാ വശങ്ങളെ കുറിച്ചും അംഗങ്ങള്‍ക്ക് കൃത്യമായി വിശദീകരിച്ച് നല്‍കിയതിന് പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയെ അനുമോദിച്ചു. ലോക്സഭയില്‍ എംപിമാരുടെ സംശയങ്ങള്‍ക്ക് അമിത് ഷാ കൃത്യമായ മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

 

 

80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് ലോക്സഭയില്‍ പാസായത്. ഇനി ഈ ബില്ല് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും. അവിടേയും പാസ്സായാല്‍ രാഷ്‌ട്രപതി ഒപ്പ് വെക്കുന്നത്തോടെ ബില്‍ നിയമമാകും.

Trending News