മോദി റഷ്യയിലേക്ക്​; പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്​ച

റഷ്യന്‍ പ്രസിഡന്‍റ്​ വ്ളാഡിമിര്‍ പുടിനുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ സോചിയിലേക്ക്​ യാത്ര തിരിച്ചു. 

Last Updated : May 21, 2018, 12:49 PM IST
മോദി റഷ്യയിലേക്ക്​; പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്​ച

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ്​ വ്ളാഡിമിര്‍ പുടിനുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ സോചിയിലേക്ക്​ യാത്ര തിരിച്ചു. 

പ്രത്യേക അജണ്ടയോ പ്രോ​ട്ടോകോളോ ഇല്ലാതെയാണ്​ ഇരുവരുടെയും കൂടിക്കാഴ്​ച. കൂടിക്കാഴ്ചയില്‍ പ്രാദേശികവും അന്താരാഷ്​ട്രീയവുമായ വിവിധ പ്രശ്​നങ്ങള്‍ ചര്‍ച്ച​ ചെയ്തേക്കുമേന്ന്നു സൂചന. 

തീവ്രവാദത്തി​​​ന്‍റെ കെടുതികള്‍ ഇരുരാജ്യങ്ങളും അനുഭവിക്കുന്നതിനാല്‍ അതുസംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയുണ്ടാവും. ഐ.എസ്, അഫ്​ഗാനിസ്ഥാന്‍, പാകിസ്​താന്‍, സിറിയ എന്നിവിടങ്ങളിലെ നിലവിലെ അവസ്ഥയും ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് യു.എസ് പിന്മാറിയതി​​​ന്‍റെ പ്രത്യാഘാതങ്ങളും ചര്‍ച്ചാ വിഷയമാകും. ഇന്ത്യയുടെയും റഷ്യയുടെയും സാസാമ്പത്തിക വളര്‍ച്ചക്കു വേണ്ടിയുള്ള പരസ്​പര സഹകരണവും ചര്‍ച്ചയാകുമെന്നും വിവരമുണ്ട്​.

ഇരുരാജ്യങ്ങളുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്​തിപ്പെടുത്താനാണ്​ ത​​​ന്‍റെ സന്ദര്‍ശനമെന്ന്​ മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. റഷ്യയിലെ ജനങ്ങളെയും ട്വിറ്റര്‍ സന്ദേശത്തില്‍ മോദി അഭിവാദ്യം ചെയ്തു.

റഷ്യ വിമാനത്താവളത്തില്‍ മോദിയെ റഷ്യന്‍ ഉദ്യോഗസ്ഥരാകും സ്വീകരിക്കുക. തുടര്‍ന്ന്​ പ്രസിഡന്‍റ്​ പുടിന്‍റെ വസതിയിലേക്ക്​ പോകും. സ്വവസതിയില്‍ മോദിക്ക്​ ഉച്ചഭക്ഷണവും പുടിന്‍ ഒരുക്കുന്നുണ്ട്​.

 

 

 

Trending News