ന്യുഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമി പൂജ ചടങ്ങിന്റെ ക്ഷണപത്രിക പുറത്തിറക്കി. ആദ്യ ക്ഷണപത്രിക അയച്ചത് രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം കോടതിയിലെത്തിച്ച ഇക്ബാൽ അൻസാരിയ്ക്കാണ്.
കാർഡ് പുറത്തിറക്കിയിരിക്കുന്നത് രാമജന്മഭൂമി തീർത്ഥ ട്രസ്റ്റ് ആണ്. കാർഡ് അയക്കുന്നത് 200 ഓളം പ്രത്യേക ക്ഷണിതാക്കൾക്കാണ്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വരിക്കാൻ നിരവധി പ്രമുഖർ എത്തും. പ്രധാനമന്ത്രിയ്ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, മത നേതാക്കൾ തുടങ്ങിയവർ എത്തുമെന്നാണ് റിപ്പോർട്ട്.
Also read: രക്ഷാബന്ധൻ ദിനത്തിൽ സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി
ഭൂമി പൂജയോട് അനുബന്ധിച്ച് അയോധ്യയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂമി പൂജയ്ക്ക് മുന്നോടിയായുള്ള ഗൗരി ഗണേഷ് പൂജ ഇന്ന് അയോധ്യയിൽ ആരംഭിച്ചു. കോറോണ മഹാമാരിയെ തുടർന്ന് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും ഓരോ ചടങ്ങുകളും നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഇരിപ്പിടം ഒരുക്കുന്നതും 200 ഓളം ക്ഷണിതാക്കൾക്ക് മാത്രമായിരിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ 50 പേർ വീതം വരുന്ന ബ്ലാക്കുകളായിട്ടായിരിക്കും തിരിക്കുന്നത്. കോടോയത്തെ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ കാണാനുള്ള അവസരം ഇവർക്ക് ഉണ്ടാക്കുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 161 അടി ഉയരത്തിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നത്.