President Election 2022: എങ്ങനെയാണ് രാജ്യത്ത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്? എത്രവോട്ട് കിട്ടിയാൽ ജയിക്കും? അറിയേണ്ടതെല്ലാം

ഭരണഘടനയുടെ 55-ാം അനുച്ഛേദത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കുറിച്ച് സൂചിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 22, 2022, 03:45 PM IST
  • ഇന്ത്യൻ പൗരന്‍ ആയിരിക്കണമെന്നാണ് ഏറ്റവും പ്രധാനപ്പെട്ട യോഗ്യത
  • കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ ജോലി ചെയ്യുന്നവരാകരുത്
  • അപേക്ഷകർക്ക് 35 വയസ്സ് നിർബന്ധമായും പൂർത്തിയായിരിക്കണം
President Election 2022: എങ്ങനെയാണ് രാജ്യത്ത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്? എത്രവോട്ട് കിട്ടിയാൽ ജയിക്കും? അറിയേണ്ടതെല്ലാം

രാജ്യം വീണ്ടും ഒരു രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങളിലേക്ക് നീങ്ങുകയാണ്. മറ്റ് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോൾ സാങ്കേതികത വളരെ കൂടുതലുള്ള തിരഞ്ഞെടുപ്പുകളിൽ ഒന്നാണ് ഇത്.ഏറ്റവും പ്രധാനപ്പെട്ടകാര്യം ജനങ്ങളല്ല പകരം ഇവിടെ തിരഞ്ഞെടുപ്പിൻറെ ഭാഗമാകുന്നത്.

ഭരണഘടനയുടെ 55-ാം അനുച്ഛേദത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കുറിച്ച് സൂചിപ്പിക്കുന്നത്. വിവിധ എം.പിമാർ, എംഎൽഎമാർ എന്നിവർ അടങ്ങുന്ന ഒരു ഇലക്ട്രൽ കോളേജിനാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള അവകാശം. എങ്കിലും എല്ലാ എംപിമാർക്കും, എംഎൽഎമാർക്കും ഇതിൽ വോട്ട് ചെയ്യാനാവില്ല.

Also Read : മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; വിമത എംഎൽഎമാർ അസമിൽ, 40 എംഎൽഎമാർ ഒപ്പമുണ്ടെന്ന് ഷിൻഡെ

തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്കും, എംഎൽഎമാർക്കുമാണ് വോട്ട് ചെയ്യാൻ അവസരം. നാമനിർദ്ദേശം ചെയ്യപ്പെട്ട എംപിമാർക്കും, ലെജിസ്ളേറ്റ് കൌൺസിൽ അംഗങ്ങൾക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കില്ല.

ആകെ വോട്ട്

ലോക്സഭയിലെ 543 ഉം രാജ്യസഭയിലെ 233 ഉം അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ 4,033 പേരും അടങ്ങുന്ന 4,809 പേരും ഇലക്ട്രൽ കോളേജിൽ അടങ്ങുന്നു. ഇവരാണ് രാഷ്ട്രപതിയെ പരോക്ഷമായി തിരഞ്ഞെടുക്കുന്നത്. എംപിമാരുടെയും എംഎൽഎമാരുടെയും വോട്ടിൻറെ മൂല്യത്തിന് വ്യത്യാസമുണ്ട്  സംസ്ഥാനത്തെ ജനസംഖ്യ ആകെ എംഎൽഎമാരുടെ എണ്ണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് എംഎൽമാരുടെ വോട്ടിൻറെ മൂല്യം കണക്കാക്കുന്നത്. എംഎൽഎമാരുടെ ആകെ വോട്ടിൻറെ എണ്ണത്തെ എംപിമാരുടെ ആകെ എണ്ണം കൊണ്ട് ഹരിക്കുന്നതാണ് എം.പിമാരുടെ വോട്ടിൻറെ മൂല്യം.

എത്ര വേണം ഭൂരിപക്ഷം 

4033 എംഎൽഎമാരുടെ വോട്ടിൻറെ മൂല്യം 5,43,231 ആണ്. എം.പിമാരുടെ വോട്ടിൻറെ ആകെ മൂല്യം 5,43,200 ഉം ആണ് ആകെ വോട്ട് മൂല്യം അങ്ങിനെ കണക്കാക്കിയാൽ ആകെ വോട്ട് 10,86,431 വോട്ടാണ്. ഇതിൽ 543216 വോട്ട് നേടുന്നയാൾ രാഷ്ട്രപതിയാവും.

ALSO READ: Maharashtra Politics: മഹാരാഷ്ട്രയിലെ 'പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്'! കരുത്തനെ അടര്‍ത്തിയെടുത്ത് തിരിച്ചടിക്കുന്ന ബിജെപി തന്ത്രം?

വോട്ട് ചെയ്യുന്ന രീതി

സിംഗിൾ ട്രോൻസ്ഫറബിൾ വോട്ടിങ്ങ് രീതിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഇത് വഴി വോട്ട് ചെയ്യുന്നവർക്ക് മുൻഗണനാ താത്പര്യത്തോടെ വോട്ട് ചെയ്യാം. മൂന്ന് സ്ഥാനാർഥികളാണുള്ളതെങ്കിൽ ഇതിൽ ഫസ്റ്റ് പ്രിഫറൻസ്, സെക്കൻറ് പ്രിഫറൻസ്, തേഡ് പ്രിഫറൻസ് എന്നിങ്ങനെ തിരഞ്ഞെടുക്കാം. വോട്ട് ചെയ്യുന്നവർ ഫസ്റ്റ് പ്രിഫറൻസ് എന്തായാലും രേഖപ്പെടുത്തണം. അല്ലെങ്കിൽ വോട്ട് അസാധുവാകും.

രാഷ്ട്രപതിക്ക് വേണ്ട യോഗ്യത

ഇന്ത്യൻ പൗരന്‍ ആയിരിക്കണമെന്നാണ് ഏറ്റവും പ്രധാനപ്പെട്ട യോഗ്യത. സ്ഥാനാർഥി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ ജോലി ചെയ്യുന്നവരാകരുത്.അപേക്ഷകർക്ക് 35 വയസ്സ് നിർബന്ധമായും പൂർത്തിയായിരിക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News