പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും; ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച

യുക്രെയ്ന്‍ വിഷയവും ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തൽ

Written by - Zee Malayalam News Desk | Last Updated : May 4, 2022, 08:48 PM IST
  • പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ നിന്ന് ഫ്രാൻസ് പിന്മാറി
  • നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ കഴിയാത്തതിനാലാണ് പിന്മാറുന്നതെന്ന് വിശദീകരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും; ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്ന് പൂർത്തിയാകും. ഫ്രാന്‍സിലെത്തി പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ചർച്ച നടത്തും. കൂടുതല്‍ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ഉറപ്പിക്കാനാകും പ്രധാനമായും ചർച്ചയിൽ ധാരണയാകുക. അതേസമയം ഇന്ത്യക്കായി പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ നിന്ന് ഫ്രാൻസ് പിന്മാറിയിരിക്കുകയാണ്. ഉഭയകക്ഷി സഹകരണത്തില്‍ നിര്‍ണ്ണായകമാകുമായിരുന്ന പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ കഴിയാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ഫ്രാന്‍സ് നൽകുന്ന  വിശദീകരണം. 

യുക്രെയ്ന്‍ വിഷയവും ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തൽ. വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക് സണുമായി നടത്തിയ കൂടിക്കാഴ്ചയിലും യുക്രെയ്ന്‍ വിഷയം ചര്‍ച്ചയായിരുന്നു. പ്രശ്നം അവസാനിപ്പിക്കാന്‍ റഷ്യയുടെ മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മെറ്റി ഫ്രെഡറിക് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം. ആദ്യ  ദിനം തന്നെ യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ശാന്തിയുടെ വഴി സ്വീകരിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. യുദ്ധത്തില്‍ ആരും ജേതാക്കളാകുന്നില്ല. ആഗോള തലത്തില്‍ യുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും മോദി വ്യക്തമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News