സ്മൃതി ഇറാനി നാമനിര്‍ദേശം ചെയ്തയാളെ സി.ബി.എസ്.ഇ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് പ്രധാനമന്ത്രി

മാനവശേഷി വകുപ്പ് മുൻ മന്ത്രി സ്മൃതി ഇറാനി നാമനിര്‍ദേശം ചെയ്തയാളെ സി.ബി.എസ്.ഇ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡോ. സര്‍വേന്ദ്ര വിക്രം ബഹദൂറിനെയാണ് ബോര്‍ഡ്  ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്മൃതി ഇറാനി ശിപാര്‍ശ ചെയ്തിരുന്നത്.

Last Updated : Jul 13, 2016, 07:08 PM IST
സ്മൃതി ഇറാനി നാമനിര്‍ദേശം ചെയ്തയാളെ സി.ബി.എസ്.ഇ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാനവശേഷി വകുപ്പ് മുൻ മന്ത്രി സ്മൃതി ഇറാനി നാമനിര്‍ദേശം ചെയ്തയാളെ സി.ബി.എസ്.ഇ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡോ. സര്‍വേന്ദ്ര വിക്രം ബഹദൂറിനെയാണ് ബോര്‍ഡ്  ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്മൃതി ഇറാനി ശിപാര്‍ശ ചെയ്തിരുന്നത്.

 പ്രധാനമന്ത്രി അധ്യക്ഷനായ  കാബിനറ്റ് അപ്പോയിന്‍റ്മെന്‍റ്സ്  കമ്മിറ്റി( എ.സി.സി) ഇറാനിയുടെ ശിപാര്‍ശ തള്ളുകയായിരുന്നു. സര്‍ക്കാര്‍ ബോര്‍ഡുകളിലെ ഒഴിവുകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് മാനവശേഷി വകുപ്പിന്‍റെ കീഴിലുള്ള ചുമതലയല്ലെന്ന് എ.സി.സി ചൂണ്ടിക്കാട്ടി.  സെന്‍ട്രല്‍ സ്റ്റാഫിങ് സ്കീമിന് താഴെ വരുന്ന പദവികളില്‍ നിയമപ്രകാരമുള്ള നിയമന നടപടിക്കുള്ള അധികാരം എ.സി.സിക്കാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം വ്യക്തി-പരിശീലന വിഭാഗം മാനവശേഷി വകുപ്പിന് കത്ത് നല്‍കിയിരുന്നു. 

Trending News