രാജസ്ഥാനിൽ ഒരു അപൂർവ വിവാഹം നടന്നു . സ്കൂൾ അധ്യാപികയ്ക്ക് വിദ്യാർഥിനിയെ വിവാഹം ചെയ്യാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി . രണ്ട് ദിവസം മുമ്പാണ് ഇരുവരും വിവാഹിതരായത് . ഭരത്പൂരിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപികയാണ് മീര . ഈ സ്കൂളില്‍ തന്നെയാണ് കൽപ്പന എന്ന വിദ്യാർഥിനി പഠിക്കുന്നത് .
ദേശീയ തലത്തിൽ മൂന്ന് തവണ കബഡി മത്സരിച്ചിട്ടുള്ളയാളാണ് കൽപ്പന . കളിക്കളത്തിലെ സംസാരങ്ങൾ പ്രമയത്തിലേക്ക് വഴിമാറി . വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു . തുടർന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത് .
സർജറിക്ക് ശേഷം മീര ആരവ് ആയി . തുടർന്ന് ആരവും കൽപ്പനയും വിവാഹിതരായി . വിവാഹത്തിന് ഇരുവരുടേയും വീട്ടുകാർക്ക് പൂർണ സമ്മതമായിരുന്നു. ആരവുമായി പ്രണയത്തിലായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും വിവാഹം കഴിക്കുമായിരുന്നുവെന്നും കൽപനം പ്രതികരിച്ചു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...