Rajya Sabha Elections 2024: മൂന്ന് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്

Rajya Sabha Elections 2024: കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ മൂന്ന് സീറ്റുകളിലും ഉത്തർപ്രദേശിലെ ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം പ്രവച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 27, 2024, 11:37 AM IST
  • യുപി, കർണാടക, ഹിമാചൽ എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്
  • രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ് നടക്കുക
  • ഇന്നേദിവസം വൈകുന്നേരം 5 മണി മുതൽ വോട്ടെണ്ണലും നടക്കും
Rajya Sabha Elections 2024: മൂന്ന് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: യുപി, കർണാടക, ഹിമാചൽ  എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കും കർണാടകയിലെ നാല് സീറ്റുകളിലേക്കും ഹിമാചൽ പ്രദേശിലെ ഒരു സീറ്റിലേക്കും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ് നടക്കുക.  ശേഷം ഇന്നേദിവസം വൈകുന്നേരം 5 മണി മുതൽ വോട്ടെണ്ണലും നടക്കും. 

 

Also Read: 41 പേര്‍ എതിരില്ലാതെ രാജ്യസഭയിലേയ്ക്ക്; 15 സീറ്റുകളിലേക്ക് വോട്ടെടുപ്പ് ഫെബ്രുവരി 27 ന്

ഉത്തർപ്രദേശിൽ 10 രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി എട്ട് സ്ഥാനാർത്ഥികളെയും പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി മൂന്ന് സ്ഥാനാർത്ഥികളെയും നിർത്തിയിട്ടുണ്ട്. മൂന്ന് പ്രതിനിധികളെ രാജ്യസഭയിലെത്തിക്കാനുള്ള അംഗസംഖ്യ സമാജ്‌വാദി പാർട്ടിക്കുണ്ട്. എന്നാൽ തങ്ങളുടെ എട്ടാമത്തെ സ്ഥാനാർത്ഥിയായ സഞ്ജയ് സേത്തിനെ രാജ്യസഭയിലെത്തിക്കാനാകുമോ എന്ന സംശയം ബിജെപിക്കുണ്ട്. എസ്പിയിൽ നിന്ന് ക്രോസ് വോട്ടിങ് നടക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ബിജെപി.

Also Read: ഉദയത്തിന് 90 ദിവസത്തിന് ശേഷം ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങൾ മാത്രം!

മുൻ കേന്ദ്ര മന്ത്രിയായ ആർപിഎൻ സിംഗ്, മുൻ എംപി ചൗധരി തജ്‌വീർ സിംഗ്, മുൻ സംസ്ഥാന മന്ത്രി സംഗീത ബൽവന്ത്,  ഉത്തർപ്രദേശിലെ പാർട്ടി ജനറൽ സെക്രട്ടറി അമ്രപാൽ മൗര്യ, പാർട്ടി ഔദ്യോഗിക വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധ്‌ന സിംഗ്, മുൻ ആഗ്ര മേയർ നവീൻ ജെയിൻ എന്നിവരാണ് മറ്റ് ബിജെപി സ്ഥാനാർത്ഥികൾ. ജയാ ബച്ചൻ എംപി, ദളിത് നേതാവ് റാം ജി ലാൽ സുമൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് രഞ്ജൻ എന്നിവരാണ് സമാജ്‌വാദി പാർട്ടി മുന്നോട്ടു വയ്ക്കുന്ന സഥാനാർത്ഥികൾ. യുപി സംസ്ഥാന അസംബ്ലിയിൽ ഒഴിഞ്ഞു കിടക്കുന്ന നാല് സീറ്റുകളൊഴിച്ച് ഇപ്പോഴുള്ള അംഗങ്ങളുടെ എണ്ണം 399 ആണ്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ നിലവിൽ ഒരു സ്ഥാനാർത്ഥിക്ക് ഏറ്റവും കുറഞ്ഞത് 37 വോട്ടുകളെങ്കിലും ലഭിക്കണം. 

ഹിമാചൽ പ്രദേശിൽ പാർട്ടി സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്വിക്ക് വോട്ടുചെയ്യാൻ കോൺഗ്രസ് എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. ഹിമാചൽ പ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ 68 എംഎൽഎമാരിൽ 40 പേരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുമായി കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമാണുള്ളത്. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രദേശ്, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുൾപ്പെടെ 41 സ്ഥാനാർത്ഥികളാണ് അവസാന റൗണ്ടിൽ എതിരില്ലാതെ വിജയിച്ചത്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന 15 സീറ്റുകളിൽ ഇന്ന് കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശും കർണാടകയും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പാർട്ട് .

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News