പിഎന്‍ബിയുടെ അതേ ശാഖയില്‍ വീണ്ടും തട്ടിപ്പ്

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത‍ ശാന്തമാവുന്നതിനു മുന്‍പ് തന്നെ മറ്റൊരു തട്ടിപ്പിന്‍റെ വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. ഇതും പിഎന്‍ബി യുടെ അതേ ബ്രാഞ്ചില്‍നിന്നു തന്നെയാണ് എന്നതാണ് ശ്രദ്ധേയം.

Last Updated : Mar 15, 2018, 12:16 PM IST
പിഎന്‍ബിയുടെ അതേ ശാഖയില്‍ വീണ്ടും തട്ടിപ്പ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത‍ ശാന്തമാവുന്നതിനു മുന്‍പ് തന്നെ മറ്റൊരു തട്ടിപ്പിന്‍റെ വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. ഇതും പിഎന്‍ബി യുടെ അതേ ബ്രാഞ്ചില്‍നിന്നു തന്നെയാണ് എന്നതാണ് ശ്രദ്ധേയം.

നീരവ് മോദിയും സംഘവും 12,600 കോടി തട്ടിയ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മുംബൈ ബ്രാഡി ഹൗസ് ശാഖയിലാണ് സമാനമായ മറ്റൊരു തട്ടിപ്പ് നടന്നിരിക്കുന്നത്. 

ചന്ദ്രി പേപ്പര്‍ ആന്‍ഡ് അലൈഡ് പ്രൊഡക്‌ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് 9.9 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയത്. ഇതുസംബന്ധിച്ച് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

അതേസമയം, പിഎൻബി മുൻ ഡി.ജി.എം. ഗോകുല്‍നാഥ് ഷെട്ടി, ചന്ദേരി പേപ്പേഴ്സിലെ മനോജ് ഹനുമന്ത് എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഗോകുല്‍നാഥ് ഷെട്ടി നീരവ് മോദി തട്ടിപ്പ് കേസിലും പ്രതിയാണ്. 

എന്നാല്‍ ഈ പുതിയ തട്ടിപ്പ് കേസ് സംബന്ധിച്ച് പിഎന്‍ബിയോ കമ്പനിയോ പ്രത്യേക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല. 

 

 

Trending News