ആംബുലൻസ് ഡ്രൈവർമാരുടെ ക്രൂരത; മകൻറെ മൃതദേഹവുമായി 90 കിലോ മീറ്റർ ബൈക്കിൽ പോയി പിതാവ്

പുറത്ത് നിന്ന് വിളിച്ച ആംബുലൻസിൽ കുഞ്ഞിൻറെ മൃതദേഹം കേറ്റാൻ അനുവദിക്കാതെയായിരുന്നു ആംബുലൻസ് ഡ്രൈവർമാരുടെ ക്രൂരത

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 04:04 PM IST
  • ആംബുലൻസുകളെ സമീപിച്ച കുഞ്ഞിൻറെ മാതാപിതാക്കളോട് 20,000 രൂപ വരെയാണ് ഇവർ ആവശ്യപ്പെട്ടത്
  • ഇതോടെയാണ് ഇവരുടെ ഗ്രാമത്തിൽ നിന്നാണ് റുയയിലേക്ക് സൗജന്യ ആംബുലൻസ് എത്തിയത്
  • വിഷയം വിവാദമായതോടെ പ്രതിപക്ഷവും നിയമസഭയിൽ പ്രശ്നം ഉന്നയിച്ചു
ആംബുലൻസ് ഡ്രൈവർമാരുടെ ക്രൂരത; മകൻറെ മൃതദേഹവുമായി 90 കിലോ മീറ്റർ ബൈക്കിൽ പോയി പിതാവ്

തിരുപ്പതി: പുറത്ത് നിന്ന് വിളിച്ച ആംബുലൻസിൽ കുഞ്ഞിൻറെ മൃതദേഹം കേറ്റാൻ അനുവദിക്കാതെ ആംബുലൻസ് ഡ്രൈവർമാരുടെ ക്രൂരത.  തിരുപ്പതി റൂയിയ ആശുപത്രിയിലാണ് സംഭവം.  ആന്ധ്രാുപ്രദേശിലെ ചിത്വേലു ഗ്രാമത്തിലുള്ള ദമ്പതികളുടെ മകനാണ് ചികിത്സയിലിരിക്കെ തിരുപ്പതി റൂയിയ ആശുപത്രിയിൽ മരിച്ചത്.  

മൃതദേഹം കൊണ്ടു പോകാനായി പിതാവ് നാട്ടിൽ നിന്നും വിളിച്ച ആംബുലൻസ് പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർ തടഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചത്. തർക്കം തുടരുന്നതിനിടയിൽ പിതാവ് കരഞ്ഞ് കൊണ്ട് മകൻറെ മൃതദേഹം ബൈക്കിൽ കയറ്റിയാണ് വീട്ടിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ നിന്നും 90 കിലോമീറ്റർ അകലെയാണ് ചിത്വേലു ഗ്രാമം. 

ALSO READ: മീൻ കേടാകാതിരിക്കാൻ ചേർക്കുന്നത് മാരക രാസവസ്തുക്കൾ; കേടാകാത്ത മത്സ്യം എങ്ങനെ തിരിച്ചറിയാം

അതേസമയം മൃതദേഹം കൊണ്ട് പോകാൻ റുവയിലെ ആംബുലൻസുകളെ സമീപിച്ച കുഞ്ഞിൻറെ മാതാപിതാക്കളോട് 20,000 രൂപ വരെയാണ് ഇവർ ആവശ്യപ്പെട്ടതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇതോടെയാണ് ഇവരുടെ ഗ്രാമത്തിൽ നിന്നാണ് റുയയിലേക്ക് സൗജന്യ ആംബുലൻസ് എത്തിയത്.

Also Read: Covid-19 fourth wave: തലസ്ഥാനം കോവിഡ് ഭീതിയില്‍, ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 6 മടങ്ങ്‌ വര്‍ദ്ധനവ്

ഇത് തടഞ്ഞ പ്രാദേശിക ആംബുലൻസ് ഡ്രൈവർമാർ ഇവരെ ഭീക്ഷണിപ്പെടുത്തുകയും ഇത് ഒടുവിൽ വലിയ തർക്കമായി മാറുകയും ചെയ്തുവെന്നും ന്യൂസ് 18 വാർത്തയിൽ സൂചിപ്പിക്കുന്നു. വിഷയം വിവാദമായതോടെ പ്രതിപക്ഷവും നിയമസഭയിൽ പ്രശ്നം ഉന്നയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുപ്പതി ആർഡിഒയോട് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News