നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു

മൂന്ന് പേരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്.   

Last Updated : Jan 4, 2019, 03:41 PM IST
നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു

ആഗ്ര: ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ വിവാഹം നിശ്ചയം കഴിഞ്ഞ ഇരുപത്തി മൂന്നുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസിയും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്തു. 

മൂന്ന് പേരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ യുവതിയെ വീട്ടില്‍ നിന്ന് കാണാതായി. ബുധനാഴ്ച ഇവരുടെ കുടുംബാംഗങ്ങള്‍ അച്ച്‌ഹ്നെരാ പോലീസ് സ്‌റ്റേഷനില്‍ എത്തി യുവതിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി. 

എന്നാല്‍ ബുധനാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ യുവതി വീട്ടില്‍തിരിച്ചെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി പിന്‍വലിച്ചു.

വ്യാഴാഴ്‌ച പോലീസ് സ്‌റ്റേഷനിലെത്തിയ യുവതി തന്നെ വീടിന് സമീപത്ത് നിന്ന് തട്ടികൊണ്ടുപോയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതി നല്‍കി. 

യുവതിയെ അഗ്‌നിക്കിരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം നടത്തിയത്. പെണ്‍കുട്ടിയുടെ തലയിലും കൈകളിലും പൊള്ളലിന്‍റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. 

മൂന്നുപേരില്‍ ഒരാള്‍ അയല്‍വാസിയാണ്. സംഭവത്തില്‍ അയല്‍വാസി ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Trending News