രാഹുല്‍ ഗാന്ധിയുടെ "വിധി" നാളെ!!

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന പുന:പരിശോധന ഹര്‍ജികളില്‍ വ്യാഴാഴ്ച  വിധി പ്രസ്താവിക്കുന്നതോടൊപ്പം മറ്റൊരു കേസിലുംകൂടി നാളെ സുപ്രീംകോടതി വിധി പറയും.

Last Updated : Nov 13, 2019, 01:28 PM IST
രാഹുല്‍ ഗാന്ധിയുടെ "വിധി" നാളെ!!

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന പുന:പരിശോധന ഹര്‍ജികളില്‍ വ്യാഴാഴ്ച  വിധി പ്രസ്താവിക്കുന്നതോടൊപ്പം മറ്റൊരു കേസിലുംകൂടി നാളെ സുപ്രീംകോടതി വിധി പറയും.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോടതിയലക്ഷ്യ കേസാണ് അത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ നാളെ വിധി പറയുന്നത്. 

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് "കാവല്‍ക്കാരന്‍ കള്ളനാണ്" (ചൗക്കിദാര്‍ ചോര്‍ ഹേ) എന്ന പരാമര്‍ശം നടത്തിയതിനാണ് രാഹുലിനെതിരെ കേസുള്ളത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാഫേല്‍ കരാറിലെ 'ഇടപെടലിനെ' വിമര്‍ശിച്ചായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ഇത് ക്രിമിനല്‍ക്കുറ്റമാണെന്നു വാദിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ 'ചൗക്കിദാര്‍ ചോര്‍ ഹേ' എന്ന രാഹുൽ ഗാന്ധിയുടെ പരാമർശം തെറ്റെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് തന്‍റെ പ്രസ്താവന, മന:പൂർവമല്ലാത്തതും, അശ്രദ്ധമായി നൽകിയതും എന്ന് കാണിച്ച് മാപ്പപേക്ഷിച്ചിരുന്നു

നാളെ സുപ്രധാന വിധികളാണ് സുപ്രീംകോടതി പുറപ്പെടുവിക്കാനിരിക്കുന്നത്. ശബരിമല യുവതി പ്രവേശത്തിലെ പുനഃപരിശോധന ഹര്‍ജി കൂടാതെ, റാഫേല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചിരിക്കുന്ന പുന:പരിശോധന ഹര്‍ജികളിലും നാളെയാണ് വിധി പറയുക. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. 

Trending News