ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം (Trade) അവസാനിപ്പിച്ച് താലിബാൻ. അഫ്‌ഗാനുമായുള്ള ഇന്ത്യയുടെ ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിർത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോർട് ഓര്‍ഗനൈസേഷന്‍ ഡയറക്‌ടർ ജനറല്‍ ഡോ. അജയ് സഹായ് അറിയിച്ചു. കച്ചവടത്തിലും നിക്ഷേപത്തിലും അഫ്ഗാനിസ്ഥാനുമായി (Afghanistan) ഇന്ത്യയ്ക്ക് ദീർഘകാല ബന്ധമാണുള്ളത്.
അഫ്‌ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. 2021ല്‍ അഫ്ഗാനിസ്ഥാനിലേക്ക് ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തിയിരുന്നു. കച്ചവടത്തിന് പുറമേ, അഫ്‌ഗാനില്‍ ഇന്ത്യക്ക് വലിയ തോതിൽ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിൽ ഉള്ളത്.
ALSO READ: Haiti Earthquake : ഹെയ്തി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,189 ആയി; തിരച്ചിൽ തുടരുന്നു
പാകിസ്‌ഥാനിലൂടെയായിരുന്നു അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി നടത്തിയിരുന്നത്. നിലവിൽ താലിബാന്‍ (Taliban) പാകിസ്‌ഥാനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫലത്തില്‍ ഇറക്കുമതി നിലച്ച സാഹചര്യമാണെന്ന് ഡോ. അജയ് സഹായ് പറഞ്ഞു. അതേസമയം,
അഫ്ഗാനിസ്ഥാനിൽ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അമേരിക്കൻ നേതൃത്വവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിവരികയാണ്. അഫ്ഗാനിലെ സാഹചര്യവും ഒഴിപ്പിക്കൽ സാധ്യതകളും ചർച്ച ചെയ്തു. വ്യോമസേനയുടെ ഒരു വിമാനം ഇന്ത്യ ഇന്നലെ കാബൂളിൽ എത്തിച്ചിരുന്നു. കൂടുതൽ യാത്ര വിമാനങ്ങൾ തയ്യാറാക്കി നിർത്താൻ പ്രധാനമന്ത്രി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. അതേസമയം അഫ്ഗാൻ സ്വാതന്ത്ര്യദിനമായ ഇന്ന് ആഘോഷമില്ലെന്ന് ദില്ലിയിലെ അഫ്ഗാൻ എംബസി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...