കോവിഡ് മരണസംഖ്യ മറച്ചുവെയ്ക്കുന്നെന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി!

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ മറച്ച് വെച്ചിട്ടില്ല എന്ന് തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമി വ്യക്തമാക്കി.

Last Updated : Jun 11, 2020, 05:33 PM IST
കോവിഡ് മരണസംഖ്യ മറച്ചുവെയ്ക്കുന്നെന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി!

ചെന്നൈ:കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ മറച്ച് വെച്ചിട്ടില്ല എന്ന് തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമി വ്യക്തമാക്കി.

കോവിഡ് മരണ സംഖ്യ മറച്ച്വെയ്ക്കുന്നെന്ന ആരോപണങ്ങള്‍ തള്ളിയ തമിഴ്നാട് മുഖ്യമന്ത്രി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മറച്ച് വെച്ചിട്ടില്ല എന്നും അങ്ങനെ 
ചെയ്യുന്നതിലൂടെ ഒന്നും നേടാനില്ലെന്നും അദ്ധേഹം വ്യക്തമാക്കി.

ഇന്ന് ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ അത് എല്ലാവരും അറിയും.അക്കാര്യം രഹസ്യമാക്കാന്‍ സാധിക്കില്ല,

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്ത് വിടുന്നത്.

രാജ്യത്ത് തന്നെ ഏറ്റവും കുറവ് മരണ നിരക്കുള്ള സംസ്ഥാനമാണ് തമിഴ്നാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസിന്‍റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല,മിക്കവാറും ജില്ലകളില്‍ കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ട്.

ചെന്നൈയില്‍ ജന സാന്ദ്രത കൂടിയത് കൊണ്ടാണ് രോഗവ്യാപനം കൂടുതലെന്നും അദ്ധേഹം പറഞ്ഞു.

Also Read:കണക്കില്‍ പിഴച്ചു... തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങള്‍ ഏറെ

 

അതേസമയം ചെന്നൈ കോര്‍പ്പറേഷന്‍റെ മരണ രെജിസ്ട്രിയില്‍ രേഖപെടുത്തിയ 236 മരണങ്ങള്‍ സംസ്ഥാനത്തിന്‍റെ 
കോവിഡ് കണക്കുകളില്‍ ഇല്ലെന്ന് നേരത്തെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ റിപ്പോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.അതിനിടെയാണ് മുഖ്യമന്ത്രി 

എടപ്പാടി.കെ.പളനിസ്വാമി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്ത് വന്നത്.

Trending News