Congress പാര്‍ട്ടി ഒരു സര്‍ക്കസ് കമ്പനി...!! മധ്യ പ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

 

Written by - Zee Malayalam News Desk | Last Updated : Oct 17, 2021, 01:26 PM IST
  • കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒരു സര്‍ക്കസ് കമ്പനിയായി മാറിയെന്ന് മധ്യ പ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ...
  • പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധി മുന്‍ നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
Congress പാര്‍ട്ടി ഒരു സര്‍ക്കസ് കമ്പനി...!! മധ്യ പ്രദേശ്‌  മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

 
Bhopal: കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒരു സര്‍ക്കസ് കമ്പനിയായി മാറിയെന്ന്  മധ്യ പ്രദേശ്‌ മുഖ്യമന്ത്രി  ശിവരാജ് സിംഗ് ചൗഹാൻ...  പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് സംസ്ഥാന കോണ്‍ഗ്രസിലെ  പ്രതിസന്ധി മുന്‍  നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

"The grand old party" ഒരു സര്‍ക്കസ് ആയി മാറിയെന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാന്‍റെ  (Shivraj Singh Chouhan) പരിഹാസം. സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക്  നടക്കാനിരിയ്ക്കുന്ന  ഉപതിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നടന്ന  റാലിയിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. 

"രാഹുൽ ഗാന്ധിയ്ക്ക്   (Rahul Gandhi) കോൺഗ്രസ് പാർട്ടിയില്‍ പ്രത്യേക പദവിയില്ല.  ഒരു ഇടക്കാല അധ്യക്ഷയായ  സോണിയ ഗാന്ധിയാണ് (Sonia Gandhi) പാര്‍ട്ടി നടത്തുന്നത്. എന്നാൽ ഒരു മുഖ്യമന്ത്രിയെ മാറ്റാനുള്ള പൂർണ്ണ അവകാശം രാഹുൽ ഗാന്ധിക്ക് ഉണ്ട്...!!  അദ്ദേഹം പറഞ്ഞു.

Also Read: Rahul Gandhi കോൺ​ഗ്രസ് അധ്യക്ഷനാകണം; പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ്

പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര കലാപവും അദ്ദേഹം വിഷയമാക്കി. "ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബിന്‍റെ മുഖ്യമന്ത്രിയായിരുന്നു, വളരെ സുഗമമായി അദ്ദേഹം സർക്കാർ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.  എന്നാൽ അദ്ദേഹത്തെ നീക്കം ചെയ്യുകയും ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു", അദ്ദേഹം പറഞ്ഞു.  

പഞ്ചാബ് കോൺഗ്രസ് പ്രസിഡന്‍റ്  നവജ്യോത് സിംഗ് സിദ്ദുവിനെതിരേയും ആദ്ദേഹം വിമര്‍ശനം അഴിച്ചുവിട്ടു.  

Also Read: Amit Shah | സർജിക്കൽ സ്ട്രൈക്കിലൂടെ ഇന്ത്യ ശക്തമായ സന്ദേശം നൽകി; ഭീകരവാദത്തിനെതിരെ ഇനിയും സർജിക്കൽ സ്ട്രൈക്കിന് മടിക്കില്ലെന്ന് അമിത് ഷാ

"കോണ്‍ഗ്രസിന്‍റെ, മധ്യ പ്രദേശിലെ അവസ്ഥയും മറ്റൊന്നല്ല, പാര്‍ട്ടിയ്ക്ക് സംസ്ഥാനത്ത് ഒറ്റ മുഖമേയുള്ളൂ, മുന്‍ മുഖ്യമന്ത്രി  കമല്‍ നാഥ്.   പ്രതിപക്ഷ നേതാവായി,  പര്‍ട്ടി പ്രചാരകനായി,  കമൽ നാഥിനെയാണ് പാര്‍ട്ടി ആശ്രയിക്കുന്നത്.  യൂത്ത് കോണ്‍ഗ്രസ്‌ നേതാവായി കമൽനാഥിന്‍റെ  മകനായ നകുൽ നാഥിനെ പാർട്ടി നിയമിക്കുന്നു, ഇതാണ് ഇന്ന് കോണ്‍ഗ്രസ്‌ പാര്‍ട്ടി",  അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ ഉള്‍പ്പോര് കൂടുതല്‍ തുറന്നു കാട്ടാനും അദ്ദേഹം മടിച്ചില്ല. രാജസ്ഥാനിലും  ഛത്തീസ്‌ഗഢിലും  ഉള്‍പ്പോര് മറ നീക്കി പുറത്തു വന്നതായും അദ്ദേഹം പറഞ്ഞു.  രാജസ്ഥാനില്‍  അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും പരസ്പരം സന്തുഷ്ടരല്ല.  അതേസമയം ഭൂപേഷ് ബാഗലും ടിഎസ് ഡിയോ സിംഗും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വടംവലിയിൽ ഏർപ്പെട്ടിരിക്കുകയാണ്," ചൗഹാന്‍ പറഞ്ഞു.  

അതേസമയം, കോൺഗ്രസ് അതിന്റെ ആഭ്യന്തര തിരഞ്ഞെടുപ്പ് 2022 വരെ മാറ്റിവച്ചു . ശനിയാഴ്ച നടന്ന നിർണായകമായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) (Congress Working Committee (CWC) യോഗത്തിൽ, പുതിയ പ്രസിഡന്റിന്‍റെ തിരഞ്ഞെടുപ്പ് 2022 ഓഗസ്റ്റ് 21 നും സെപ്റ്റംബർ 20 നും ഇടയിൽ നടത്താൻ പാർട്ടി തീരുമാനിച്ചതായി ജനറൽ സെക്രട്ടറി   കെ സി വേണുഗോപാൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News