)
ഉത്തർപ്രദേശ്: കനത്ത മഴയ്ക്കിടെ മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സംഭവം നടന്നത് ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7:45 ഓടെയായിരുന്നു.
#WATCH | 3 children died after the wall of an under-construction house collapsed in the Greater Noida's Surajpur Police station area. pic.twitter.com/sIuvZzDFc8
— ANI (@ANI) June 28, 2024
നിര്‍മ്മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തില്‍പ്പെട്ട എട്ട് കുട്ടികളുടെ മുകളിലേക്ക് മതില് ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവത്തെ തുടർന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് ഇവരെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ച് കുട്ടികള്‍ നിലവിൽ ചികിത്സയിലാണ്. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴയുണ്ടായിരുന്നു.
ഇന്നലെ പെയ്ത കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ 1 ലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നത് ഇന്നലെ പുലർച്ചെ 5:30 ഓടെയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.