ശ്രീനഗർ: ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ശ്രീനഗറിൽ രണ്ട് അധ്യാപകരെ കൊലപ്പെടുത്തിയ ടിആർഎഫിന്റെ മുതിർന്ന കമാൻഡർ ഉൾപ്പെടെ മൂന്ന് പേരെയാണ് ഭീകരർ വധിച്ചത്. ശ്രീനഗറിലെ രാംഭാഗിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്.
Three terrorists killed in Srinagar encounter today have been identified as TRF commander Mehran Yaseen Shalla (resident of Srinagar), Manzoor Ahmad Mir (Pulwama), and Arafat Ahmad Sheikh (Pulwama): Kashmir Police
— ANI (@ANI) November 24, 2021
ടിആർഎഫിന്റെ കമാൻഡർ മെഹ്രാനാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ മാസങ്ങളിൽ ശ്രനീനഗറിൽ സാധാരണക്കാർക്ക് നേരെ നിരവധി ആക്രമണങ്ങളാണ് നടന്നത്.
ALSO READ: Jammu and Kashmir: ജമ്മുകശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി മരിച്ചു
ഒക്ടോബർ ഏഴിനാണ് സ്കൂൾ പ്രിൻസിപ്പലായിരുന്ന സുപിന്ദർ കൗറിനെയും അധ്യാപകനായ ദീപക് ചന്ദിനെയും തീവ്രവാദികൾ വെടിവച്ച് കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതിയാണ് മെഹ്രാൻ. കഴിഞ്ഞ മാസങ്ങളിൽ പ്രദേശവാസികളായ സാധാരണക്കാർക്ക് നേരെയും ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയും നിരവധി ആക്രമണങ്ങളാണ് തീവ്രവാദികൾ നടത്തിയത്.
ജമ്മുകശ്മീരിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ ബോഹ്‌റി കടാൽ പ്രദേശത്താണ് ആക്രമണം നടത്തിയത്. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. ജമ്മുകശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്.
ALSO READ: Jammu Kashmir | ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു
പത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് കഴിഞ്ഞ മാസങ്ങളിലായി ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്. ശ്രീനഗറിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. പോലീസ് കോൺസ്റ്റബിൾ തൗഫീഖ് അഹമ്മദാണ് (29) വീരമൃത്യു വരിച്ചത്. ഒക്ടോബർ 15 മുതൽ നിരവധി ആക്രമണങ്ങളാണ് പ്രദേശവാസികൾക്ക് നേരെയുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...