കാൺപൂർ: കാൺപൂരിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 26 പേർ മരിച്ചു. ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച ട്രാക്ടറാണ് കുളത്തിലേക്ക് മറിഞ്ഞത്. ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലെ ഘതംപൂർ മേഖലയിലാണ് സംഭവം. ട്രാക്ടറിൽ 50 പേർ ഉണ്ടായിരുന്നു. അപകടത്തിൽ 26 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
UP: Death toll in Kanpur road accident rises to 26
Read @ANI Story | https://t.co/nwHw5FR2ny#Kanpur #roadaccident #UP #UttarPradesh pic.twitter.com/kO9OzlSrII
— ANI Digital (@ani_digital) October 1, 2022
പരിക്കേറ്റവരെ പോലീസ് ബീറ്റർഗാവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് (സിഎച്ച്സി) മാറ്റിയതായി പിടിഐയുടെ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനം നടത്താനും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാനും പോലീസിനും ജില്ലാ ഭരണകൂടത്തിനും നിർദേശം നൽകിയതായി ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജി അയ്യർ പറഞ്ഞു. അപകട കാരണം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വ്യക്തമാക്കി.
അപകടത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. മരണത്തിൽ അനുശോചനം പങ്കുവെച്ച പ്രസിഡന്റ് ദ്രൗപതി മുർമു പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
कानपुर में हुए सड़क हादसे में कई लोगों की मृत्यु के समाचार से बहुत व्यथित हूं। इस दुर्घटना में अपने प्रियजनों को खोने वाले परिवारों के प्रति मेरी गहन शोक-संवेदनाएं। मैं घायल हुए लोगों के शीघ्र स्वस्थ होने की कामना करती हूं।
— President of India (@rashtrapatibhvn) October 1, 2022
Distressed by the tractor-trolley mishap in Kanpur. My thoughts are with all those who have lost their near and dear ones. Prayers with the injured. The local administration is providing all possible assistance to the affected: PM @narendramodi
— PMO India (@PMOIndia) October 1, 2022
ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ നടത്താനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന മന്ത്രിമാരായ രാകേഷ് സച്ചനെയും അജിത് പാലിനെയും അപകടസ്ഥലത്തേക്ക് അയച്ചു. അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി. പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...