ഡൽഹി: കെനിയയിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. അന്വേഷണം വേഗത്തിലാക്കാൻ കെനിയൻ സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെനിയയിൽ എത്തിയ സുൽഫിഖർ ഖാൻ, മുഹമ്മദ് സായിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കെനിയയിലെ പോലീസിന്റെ പ്രത്യേക യൂണിറ്റ് ആയ DCI ആണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തിൽ 4 പേർ പിടിയിലായിട്ടുണ്ട്.
രണ്ട് മാസം മുമ്പ് ആണ് കെനിയ നെയ്റോബിയിൽ നിന്ന് സുൽഫിഖർ ഖാനെയും മുഹമ്മദ് സായിദിനെയും കാണാതായത്. ഇവരെ പോലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം തട്ടിക്കൊണ്ടുപോയതായും പിന്നീട് കൊലപ്പെടുത്തിയതായും കഴിഞ്ഞ ദിവസം വിവരം പുറത്തുവന്നു. തുടർന്ന് കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രസിഡന്റ് വില്യം റൂട്ടോയെ നേരിൽ കണ്ട് ഇന്ത്യയുടെ ഉത്കണ്ഠ അറിയിച്ചു. സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കൊലപാതകത്തിൽ 4 പേർ പിടിയിലായിട്ടുണ്ട്.
കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ IT ടീമിന്റെ ഭാഗമായി കെനിയയിൽ എത്തിയതായിരുന്നു കൊല്ലപ്പെട്ട ഇരുവരും. രാജ്യത്ത് റുട്ടോയെ പിന്തുണയ്‌ക്കുന്നവരെ ലക്ഷ്യംവെച്ച് ഡിസിഐ സംഘം ആക്രമണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സുൽഫിഖർ ഖാനെയും മുഹമ്മദ് സായിദിനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവം വിവാദമായതോടെ ഡിസിഐ യൂണിറ്റിനെ പ്രസിഡന്റ് റുട്ടോ പിരിച്ചുവിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...