Compulsorily Retirement: നായയ്ക്ക് നടക്കാനായി സ്റ്റേഡിയം ഒഴിപ്പിച്ച IAS ഉദ്യോഗസ്ഥയ്ക്ക് ഇനി വീട്ടിലിരിക്കാം..!!

Compulsorily Retirement:  2022 ലാണ് സംഭവം നടക്കുന്നത്. ദമ്പതികള്‍ നായയ്ക്കൊപ്പം ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ നടക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 06:18 PM IST
  • തന്‍റെ നായയ്ക്ക് നടക്കാനായി സ്റ്റേഡിയം മുഴുവൻ ഒഴിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥ റിങ്കു ദുഗ്ഗയ്ക്ക് കേന്ദ്ര സർക്കാർ ശിക്ഷ നല്‍കി. അതായത് അവര്‍ക്ക് നിർബന്ധിത വിരമിക്കല്‍ നല്‍കിയിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
Compulsorily Retirement: നായയ്ക്ക് നടക്കാനായി സ്റ്റേഡിയം ഒഴിപ്പിച്ച IAS ഉദ്യോഗസ്ഥയ്ക്ക് ഇനി വീട്ടിലിരിക്കാം..!!

New Delhi: ഈ സംഭവം ഒരു പക്ഷെ ആളുകള്‍ മറന്നിട്ടുണ്ടാകാം, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മറന്നിരുന്നില്ല...  2022 മാർച്ചില്‍ നടന്ന ഈ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ചിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

തന്‍റെ നായയ്ക്ക് നടക്കാനായി സ്റ്റേഡിയം മുഴുവൻ ഒഴിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥ റിങ്കു ദുഗ്ഗയ്ക്ക് കേന്ദ്ര സർക്കാർ ശിക്ഷ നല്‍കി. അതായത് അവര്‍ക്ക് നിർബന്ധിത വിരമിക്കല്‍ നല്‍കിയിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 

Also Read:  INDIA Alliance: ബീഹാറിലെ ഈ 6 സീറ്റുകൾ ജെഡിയു-ആർജെഡി തര്‍ക്കം, വഴങ്ങാതെ ഇരു മുന്നണികളും 
 
ഐഎഎസ് ഉദ്യോഗസ്ഥ റിങ്കു ദുഗ്ഗ ഭർത്താവും ഐഎഎസുമായ സഞ്ജീവ് ഖിർവാറിനൊപ്പം ഡൽഹിയിലെ പോസ്റ്റിംഗിനിടെയാണ് തങ്ങളുടെ നായയ്ക്ക് നടക്കാൻ ത്യാഗരാജ സ്റ്റേഡിയം ഒഴിപ്പിച്ചത്. ഇപ്പോള്‍ സർക്കാർ അവർക്ക് അവരുടെ കുറ്റത്തിന്‍റെ ശിക്ഷ നല്‍കിയിരിക്കുകയാണ്...!! 

Also Read:  Mars Transit 2023: ഒക്ടോബര്‍ മാസം ഈ രാശിക്കാര്‍ക്ക് ലഭിക്കും അടിപൊളി നേട്ടം!! ചൊവ്വ സംക്രമണം സമ്പത്ത് വര്‍ഷിക്കും 

2022 ലാണ് സംഭവം നടക്കുന്നത്. ദമ്പതികള്‍ നായയ്ക്കൊപ്പം ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ നടക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രം സമൂഹ മാധ്യമത്തില്‍ വൈറലായതോടെ നായയ്ക്കുവേണ്ടി സ്റ്റേഡിയം മുഴുവൻ ഒഴിപ്പിക്കാറുണ്ടെന്ന ആരോപണം ഉയര്‍ന്നു. ഐഎഎസ് ദമ്പതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം വന്‍ വിവാദമായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. 

തുടര്‍ന്ന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കുകയും റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും ഭർത്താവ് സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കും സ്ഥലം മാറ്റി. വിഷയം ശാന്തമായെങ്കിലും ഇരുവരും മോദി സർക്കാരിന്‍റെ റഡാറിന് കീഴിലായി. സംഭവത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ എല്ലാ ആരോപണങ്ങളും ശരിയാണെന്ന് കണ്ടെത്തി.  
 
ഇപ്പോൾ സർക്കാർ ഐഎഎസ് റിങ്കു ദുഗ്ഗയ്ക്ക് നിർബന്ധിത  വിരമിക്കല്‍ നല്‍കിയിരിയ്ക്കുകയാണ്. അതേസമയം, ഭര്‍ത്താവ്  സഞ്ജീവ് ഖിർവാര്‍  സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് വാദിച്ചു. സെൻട്രൽ സിവിൽ സർവീസസ് (പെൻഷൻ) 1972ലെ റൂൾ 56(ജെ) പ്രകാരമാണ് റിങ്കു ദുഗ്ഗയ്ക്ക് നിർബന്ധിത വിരമിക്കൽ നൽകിയതെന്നാണ് വിവരം. ഈ ചട്ടം അനുസരിച്ച്, പൊതുതാൽപ്പര്യം കണക്കിലെടുത്ത് ഏത് സർക്കാർ ജീവനക്കാരനും സർക്കാരിന് നിർബന്ധിത വിരമിക്കൽ നൽകാം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം

 

Trending News