Ukraine-Russia Crisis | ഉക്രെയ്ൻ-റഷ്യ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതെങ്ങനെ?

യുഎസും യൂറോപ്പും റഷ്യയ്ക്കെതിരെ ഉപരോധം ശക്തിപ്പെടുത്തുമ്പോൾ ഈ വ്യാപകമായ ഭിന്നത മറ്റ് സമ്പദ്‌വ്യവസ്ഥയ്‌ക്കൊപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 27, 2022, 09:12 AM IST
  • ഇന്ത്യയുടെ എൽഎൻജി പ്ലാനുകളെയും പ്രതിസന്ധി ബാധിച്ചേക്കാം.
  • ഗോതമ്പ് ഉത്പാദകരെ സംബന്ധിച്ചിടത്തോളം ഇത് നേട്ടമാണ്.
  • ലോകത്തിലെ ഗോതമ്പ് കയറ്റുമതിയുടെ 30% റഷ്യയും ഉക്രെയ്നും നൽകുന്നു.
Ukraine-Russia Crisis | ഉക്രെയ്ൻ-റഷ്യ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതെങ്ങനെ?

റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാൻ യുറോപ്യൻ യുണിയനും യുഎസുമായി ചേർന്ന് തന്ത്രങ്ങൾ ഏകോപിപ്പിക്കുകയാണ്. ഉക്രെയ്നിലെ അധിനിവേശവുമായി റഷ്യ മുന്നോട്ട് പോകുകയാണെങ്കിൽ സാമ്പത്തിക ഉപരോധം കൊണ്ടുവരാൻ എല്ലാ സഖ്യ കക്ഷികളോടും അമേരിക്ക ആഹ്വാനം ചെയ്തിരിക്കുകയാണ്. 

റഷ്യയ്ക്കെതിരായ കടുത്ത ഉപരോധം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ സ്വന്തം സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ജര്‍മ്മനി ആശങ്കപ്പെടുന്നതായി വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസും യൂറോപ്പും റഷ്യയ്ക്കെതിരെ ഉപരോധം ശക്തിപ്പെടുത്തുമ്പോൾ ഈ വ്യാപകമായ ഭിന്നത മറ്റ് സമ്പദ്‌വ്യവസ്ഥയ്‌ക്കൊപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും.

Also Read: 7th Pay Commission | കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; DA കുടിശ്ശിക ഈ ആഴ്ച തന്നെ നിങ്ങളുടെ അക്കൗണ്ടുകളിൽ എത്തും

ഇക്വിറ്റി നിക്ഷേപകരെ ഇത് സാരമായി ബാധിച്ചേക്കാം. ഇന്ത്യൻ വിപണികൾ ഇതിനകം തന്നെ ചാഞ്ചാട്ടത്തിലായിരുന്നു. ജനുവരി 21 മുതൽ അസ്ഥിരതാ സൂചിക (VI) ഉയരുകയും ജനുവരി 24 വരെ ഉയർന്നു വരികയും ചെയ്തു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ആഗോളതലത്തിൽ പോലും അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു. “റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള പിരിമുറുക്കങ്ങളിൽ നിക്ഷേപകർ ശ്ര​ദ്ധ കേന്ദ്രീകരിച്ചതിനാൽ പാലിച്ചതിനാൽ ആഗോള വിപണികളിൽ വലിയ ചാഞ്ചാട്ടമാണുണ്ടായത്. ക്രൂഡ് ഓയിൽ വില ഉയരുന്നതും പ്രതികൂലമായി ബാധിച്ചു. ആഗോള സൂചനകൾ, ത്രൈമാസ ഫലങ്ങൾ, വരാനിരിക്കുന്ന യൂണിയൻ ബജറ്റ് എന്നിവ സമീപകാലത്ത് (ഇന്ത്യൻ) വിപണി ദിശയെ നയിക്കുന്ന ചില പ്രധാന ഘടകങ്ങളായിരിക്കുമെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് റീട്ടെയിൽ റിസർച്ച് ഹെഡ് സിദ്ധാർത്ഥ് ഖേംക പറഞ്ഞു.

ഇത് ഇന്ത്യയുടെ എൽഎൻജി (ദ്രവീകൃത പെട്രോളിയം വാതകം) പ്ലാനുകളെയും ബാധിച്ചേക്കാം. ഊർജ മിശ്രിതത്തിൽ എൽഎൻജിയുടെ വിഹിതം നിലവിലെ 6.3 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ച് ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് രാജ്യം ശ്രമിക്കുന്നത്.

എന്തുകൊണ്ടാണ് ഈ പദ്ധതികൾ പാളം തെറ്റുന്നത്?

എൽഎൻജി ആവശ്യകതയുടെ 50% ഖത്തർ, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുകയും സ്‌പോട്ട് മാർക്കറ്റിൽ നിന്ന് വാങ്ങുകയും ചെയ്യുന്നു. റഷ്യ ഉപരോധം നേരിടുകയാണെങ്കിൽ, യൂറോപ്പിന് ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങേണ്ടി വരും, ഇത് മറ്റെല്ലാവർക്കും എൽഎൻജി വില വർദ്ധിപ്പിക്കും. 2021-ൽ വില വർധിപ്പിച്ച എൽഎൻജിക്ക് വേണ്ടി ഏഷ്യ യൂറോപ്പുമായി ലേലത്തിൽ ഏർപ്പെട്ടിരുന്നു. ഇപ്പോൾ, ഒരു സംഘർഷം ഉണ്ടാകുമ്പോൾ, അതിന്റെ വില കുതിച്ചുയരും.

എന്തിനാണ് എൽഎൻജി ഉപയോഗിക്കുന്നത്? 

വൈദ്യുതി, മരുന്നുകൾ, രാസവളങ്ങൾ തുടങ്ങിയവ നിർമ്മിക്കാനാണ് എൽഎൻജി ഉപയോ​ഗിക്കുന്നത്. അതിനാൽ ഇവയ്‌ക്കെല്ലാം വില ഉയരാം. വാസ്‌തവത്തിൽ, എൽഎൻജി ഉപയോഗിച്ച് രാസവള പ്ലാന്റുകൾക്ക് ഊർജം പകരാനുള്ള ഇന്ത്യയുടെ പദ്ധതികളെ ഇത് വഴിതെറ്റിച്ചേക്കാം.

Also Read: 7th Pay Commission: ക്ഷാമബത്ത കണക്കാക്കുന്നതിൽ വലിയ മാറ്റം! ശമ്പളം എത്ര വരും? അറിയാം

അതേസമയം ഗോതമ്പ് ഉത്പാദകരെ സംബന്ധിച്ചിടത്തോളം ഇത് നേട്ടമാണ്. ലോകത്തിലെ ഗോതമ്പ് കയറ്റുമതിയുടെ 30% റഷ്യയും ഉക്രെയ്നും നൽകുന്നു. അധിനിവേശം കാരണം ഉക്രെയ്‌നിന് വിതരണം ചെയ്യാൻ കഴിയുന്നില്ലെങ്കിലോ ഉപരോധം നേരിടുന്നതിനാൽ റഷ്യയ്ക്ക് വിതരണം ചെയ്യാൻ കഴിയുന്നില്ലെങ്കിലോ, ഇന്ത്യയുടെ ഗോതമ്പ് ഉത്പാദകർക്ക് നേട്ടമുണ്ടാകും. ഉക്രെയ്നും റഷ്യയും തമ്മിലുള്ള സംഘർഷം ഗോതമ്പ്, ഊർജ വില തുടങ്ങി നിരവധി വിപണികളിൽ അനുഭവപ്പെടുമെന്ന് ജനുവരി 26 ന് പുറത്തിറക്കിയ ഒരു എസ്ബിഐ റിസർച്ച് ഇക്കോറാപ്പ് റിപ്പോർട്ടിൽ പറയുന്നു.

100,000 സൈനികരെയാണ് റഷ്യ ഉക്രെയ്ന്റെ അതിർത്തിയോട് ചേർന്ന് വിന്യസിച്ചിരിക്കുന്നത്. നാറ്റോ അല്ലെങ്കിൽ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനുമായി ഉക്രെയ്ൻ സൗഹൃദം സ്ഥാപിച്ചതാണ് ഇതിന് കാരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News