ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം ആളിക്കത്തുന്നത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാംലീല മൈതാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്യും.
അതേസമയം, പ്രധാനമന്ത്രിയ്ക്ക് നേരെ ആക്രമണം നടത്താന്‍ ഭീകരര്‍ ശ്രമിക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സി നല്കുന്ന മുന്നറിയിപ്പ്.
അതിനാല്‍, ഡിസംബര്‍ 22-ന് രാംലീല മൈതാനത്ത് ബിജെപിയുടെ മെഗാ റാലിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
2ാം എന്‍ഡിഎ സര്‍ക്കാരിന്റെ പദ്ധതികളും തീരുമാനങ്ങളും സംബന്ധിച്ച് പ്രധാനമന്ത്രി റാലിയില്‍ സംസാരിക്കുമെന്നാണ് സൂചന.
റാലിയില്‍ മോദിക്കു നേരെ ആക്രമണം നടത്താനാണു ഭീകരര്‍ ശ്രമിക്കുന്നതെന്ന റിപ്പോര്‍ട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഡല്‍ഹി പോലീസിനും എസ്പിജിക്കും കൈമാറിയിട്ടുണ്ട്. ജയ്ഷെ മുഹമ്മദിന്റെ (JeM) നേതൃത്വത്തിലാണു മോദിയെ ലക്ഷ്യമിടുന്നതെന്നാണു ഏജന്‍സികള്‍ പറയുന്നത്.
അതേസമയം, ബിജെപിയുടെ മെഗാ റാലിക്കായി ആയിരക്കണക്കിനാളുകള്‍ എത്തുമെന്നാണു കരുതപ്പെടുന്നത്. ഡല്‍ഹി പോലീസും എസ്പിജിയുമാണു രാംലീല മൈതാനത്ത് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. മോദിക്കൊപ്പം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റാലിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.