ന്യൂഡല്‍ഹി:രാജ്യത്തെ ഫേസ്ബുക്കിനേയും ട്വിറ്ററിനേയും നിയന്ത്രിക്കുന്നത് ആര്‍എസ്എസും ബിജെപിയും ആണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടിയുമായി രംഗത്ത് വന്നു.
സ്വന്തം പാര്‍ട്ടിക്കാരില്‍ പോലും സ്വാധീനം ഉണ്ടാക്കാന്‍ കഴിയാത്ത പരാജിതര്‍ ലോകം മുഴുവന്‍ നിയന്ത്രിക്കുന്നത് ആര്‍എസ്എസും ബിജെപിയും ആണെന്ന്
ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണെന്നും മന്ത്രി പരിഹസിച്ചു.
കേംബ്രിജ് അനലിറ്റിക്കയും ഫേസ് ബുക്കുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ഡാറ്റ ആയുധമാക്കുന്നതിന് കയ്യോടെ പിടിക്കപെട്ട നിങ്ങള്‍
ഇപ്പോള്‍ ഞങ്ങളെ ചോദ്യം ചെയ്യുന്നുവോ എന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
Also Read:ബംഗാള്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍;രാജ് ഭവന്‍ നിരീക്ഷണത്തിലാണെന്നും ഗവര്‍ണര്‍!
ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഫേസ് ബുക്ക് കമ്പനിയുടെ പ്രഖ്യാപിത നയങ്ങളില്‍ വെള്ളം
ചെര്‍ക്കുകയാണെന്ന അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
ഈ ട്വീറ്റിന് മറുപടിയായാണ് രവിശങ്കര്‍ പ്രസാദ് രാഹുല്‍ ഗാന്ധി എംപിയെ രൂക്ഷമായി വിമര്‍ശിച്ചത്.