Katra: വൈഷ്ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയുടെ നഷ്ട പരിഹാരം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം ആരംഭിച്ചിട്ടുണ്ട് പ്രിൻസിപ്പൽ സെക്രട്ടറി, എ.ഡി.ജി.പി എന്നിവരടങ്ങുന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തുക.
അതേസമയം അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ ജമ്മു കാശ്മീർ ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷവും നഷ്ട പരിഹാരം നൽകും.
അതോടൊപ്പം തന്നെ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ പ്രവർത്തനങ്ങളുടെയും എല്ലാം ഏകോപന ചുമതല വഹിക്കുന്നത്.
ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ആദ്യം ഏഴ് പേർ മരിച്ചെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. രാത്രി 2-3 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...