ചികിത്സയില്‍ കഴിയുന്ന കരുണാനിധിയെ ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു

ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അദ്ധ്യക്ഷന്‍ എം. കരുണാനിധിയെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയില്‍ എത്തിയാണ് വെങ്കയ്യ നായിഡു കരുണാനിധിയെ കണ്ടത്.

Last Updated : Jul 29, 2018, 02:05 PM IST
ചികിത്സയില്‍ കഴിയുന്ന കരുണാനിധിയെ ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അദ്ധ്യക്ഷന്‍ എം. കരുണാനിധിയെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയില്‍ എത്തിയാണ് വെങ്കയ്യ നായിഡു കരുണാനിധിയെ കണ്ടത്.

മുതിര്‍ന്ന നേതാക്കളായ നിര്‍മല സീതാരാമന്‍, തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെ കരുണാനിധിയുടെ ആരോഗ്യനില അന്വേഷിച്ച്‌ ആശുപത്രിയിലെത്തിയിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയാണ് രക്തസമ്മര്‍ദം ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്നു കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം സാധാരണ നിലയില്‍ ആയെങ്കിലും, ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ലെ​ന്നാ​ണ് സൂചന. 

എ​ന്നാ​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് പു​റ​ത്തു​വ​ന്ന മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നു ശേ​ഷം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ക​രു​ണാ​നി​ധി​യെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ളൊ​ന്നും ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​മെ​ന്നു​മാ​യി​രു​ന്നു മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. 

പ്രിയ നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയറിഞ്ഞ് തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഡിഎംകെ പ്രവ‍ർത്തകർ ചെന്നൈയിലേക്കു പ്രവഹിക്കുകയാണ്. ‘കലൈജ്ഞർ വാഴ്ക’  മുദ്രാവാക്യങ്ങൾ മുഴക്കി ഇന്നലെ ഇന്നലെ രാത്രി മുതൽ ആശുപത്രിക്കു മുന്നിൽ നൂറുകണക്കിനാളുകൾ തടിച്ചു കൂടിയിട്ടുണ്ട്.

അതേസമയം, ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

Trending News