ന്യൂഡൽഹി: വീട്ടുകാർ പഠിക്കാൻ പറഞ്ഞ ബുദ്ധിമുട്ടിച്ചെന്ന പേരിൽ വീട്ടിൽ നിന്ന് ഒളിച്ചോടിയ 14 വയസ്സുകാരിയെ കണ്ടെത്തിയത് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വസായ് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന പെൺകുട്ടിയാണ് ഒാട്ടോ ഡ്രൈവറായ രാജുവിനോട് താമസിക്കാൻ മുറി കിട്ടുമോ എന്ന് ചോദിച്ച് അടുത്ത് വന്നത്.
സംശയം തോന്നിയ രാജു പെൺകുട്ടിയുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വിവരം തിരക്കി. താൻ ന്യൂഡൽഹിയിൽ നിന്നാണെന്നും തനിച്ചാണ് ഇവിടെ എത്തിയതെന്നും പെൺകുട്ടി അറിയിച്ചു.ഉടൻ തന്നെ ട്രാഫിക് പോലീസിനെ അറിയിക്കുകയും പെൺകുട്ടിയെ മണിക്പൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പോലീസെത്തി കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. താൻ ന്യൂഡൽഹിയിലെ പുഷ്പ് വിഹാറിൽ നിന്നാണെന്നും പഠിക്കാൻ പറഞ്ഞ് മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തിയതിനാൽ വെള്ളിയാഴ്ച വീട്ടിൽ നിന്ന് ഓടിപ്പോയെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
Also Read: Viral Video: കൂളായി കോണിപ്പടി ഇറങ്ങുന്ന കൊച്ചു മിടുക്കന്‍..!! വീഡിയോ വൈറല്‍
തുടർന്ന് പോലീസ് കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും. അവരെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. സംഭവം താമസിക്കാതെ മാധ്യമങ്ങളിലും വൈറലാവുകയായിരുന്നു. സമയത്തിനൊത്ത് പ്രവർത്തിച്ച ഒാട്ടോ ഡ്രൈവറെ പോലീസ് അഭിനന്ദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...