Viral| ഒരു കുട്ട മാമ്പഴത്തിന് 31,000 രൂപയോ? വ്യാപാരികളെ പോലും ഞെട്ടിച്ചു കളഞ്ഞൊരു ലേലം

പൂനെ മാർക്കറ്റിൽ ലേലം ചെയ്ത അഞ്ചാമത്തെ പെട്ടിയാണ് 31,000 രൂപയ്ക്ക് വിറ്റത്

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 05:37 PM IST
  • സീസണിലെ ആദ്യത്തെ മാമ്പഴമായ ഇത് ഇവ ഒരു ആചാരമായിട്ടാണ് ലേലം ചെയ്യുന്നത്
  • പൂനെ വിപണിയിലെ ഏറ്റവും ഉയർന്ന ലേലമാണിത്
  • ലേലം 5000 രൂപയിൽ നിന്ന് 31000 രൂപ വരെ എത്തുകയായിരുന്നു
Viral| ഒരു കുട്ട മാമ്പഴത്തിന്  31,000 രൂപയോ? വ്യാപാരികളെ പോലും ഞെട്ടിച്ചു കളഞ്ഞൊരു ലേലം

ന്യൂഡൽഹി: ഇഷ്ടപ്പെട്ട മാമ്പഴം കിട്ടാൻ നിങ്ങൾ എത്ര ദൂരം വരെ പോകും അല്ലെങ്കിൽ എത്ര രൂപ ചെലവഴിക്കും?  ഒരു പെട്ടി മാമ്പഴത്തിന് 31,000 രൂപ ചെലവാക്കിയാലോ? സംഭവം അൽപ്പം വ്യത്യസ്തമാണല്ലേ. പൂനെയിലെ ഒരു മാർക്കറ്റിൽ നടന്ന ലേലത്തിലാണ് ഒരു കുട്ട മാമ്പഴം 31,000 രൂപയ്ക്ക് വിറ്റത്.  50 വർഷത്തിനിടയിലെ "ഏറ്റവും വലിയ വിൽപ്പനയെന്നാണ് ഇതിനെ  ഒരു വ്യാപാരി വിശേഷിപ്പിച്ചത്.

ദേവഗഡ് രത്‌നഗിരിയിൽ നിന്നാണ് പ്രസിദ്ധമായ ഹാപ്പസ് മാമ്പഴത്തിന്റെ ആദ്യ പെട്ടി വെള്ളിയാഴ്ച പൂനെയിലെ എപിഎംസി മാർക്കറ്റിൽ എത്തിയത്. ഈ മാമ്പഴം വാങ്ങാൻ ആരംഭിച്ച ലേലം  5000 രൂപയിൽ നിന്ന് 31000 രൂപ വരെ എത്തുകയായിരുന്നു. പൂനെ മാർക്കറ്റിൽ എത്തിയ മാമ്പഴത്തിന്റെ ആദ്യ പെട്ടി 18,000 രൂപയ്ക്കും രണ്ടാമത്തേത് 21,000 രൂപയ്ക്കും മൂന്നാമത്തേത് 22,500 രൂപയ്ക്കും നാലാമത്തേത് 22,500 രൂപയ്ക്കും ലേലം ചെയ്തതായി വ്യാപാരി പറഞ്ഞു.

പൂനെ മാർക്കറ്റിൽ ലേലം ചെയ്ത അഞ്ചാമത്തെ പെട്ടിയാണ് 31,000 രൂപയ്ക്ക് വിറ്റത്. കഴിഞ്ഞ 50 വർഷത്തിനിടെ, പൂനെ വിപണിയിലെ ഏറ്റവും ഉയർന്ന ലേലമാണിത്, ”വ്യാപാരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

എന്തുകൊണ്ടാണ് മാമ്പഴപ്പെട്ടി 31,000 രൂപയ്ക്ക് വിറ്റത്

"സീസണിലെ ആദ്യത്തെ മാമ്പഴമായിരുന്നു ഇത് ഇവ ഒരു ആചാരമായിട്ടാണ് ലേലം ചെയ്യുന്നത്. അടുത്ത രണ്ട് മാസത്തെ വ്യാപാരത്തിന്റെ വിധി നിർണ്ണയിക്കുന്നത് ഇത്തരം വിൽപ്പനകളാണ്. അത് കൊണ്ട് തന്നെയാണ് ഇത്രയും വലിയ വിലക്ക് പോലും  മാമ്പഴം വിറ്റു പോവുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News