ഓടുന്ന ട്രെയിനിന്റെ ജനാലയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ കള്ളൻറെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ യാത്രക്കാരൻ കൈയോടെ പിടികൂടുകയായിരുന്നു.
യാത്രക്കാരൻ പിടുത്തം വിടാതായതോടെ മോഷ്ടാവിന് ട്രെയിൻ കമ്പിയിൽ 15 കിലോമീറ്ററോളം തൂങ്ങിക്കിടക്കേണ്ടി വന്നു. ബെഗുസാരായിയിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിലായിരുന്നു സംഭവം. മോഷ്ടാവിനാകട്ടെ യാത്രക്കാരൻറെ മരണ പിടുത്തത്തിൽ ഒരു വഴിയുമില്ലാതെ ഖഗാരിയ വരെ വണ്ടിയിൽ തൂങ്ങേണ്ടി വന്നു.
#ViralVideo | #Bihar Thief caught in action as he tries to snatch mobile phone from train passenger in #Begusarai station. Dangles from window as passengers grab his arms. pic.twitter.com/uVwXuBpOoQ
— India.com (@indiacom) September 16, 2022
ഇതുവഴിയുള്ള ഏതോ ലോക്കൽ ട്രെയിനിലാണ് സംഭവം എന്നാണ് സൂചന. രണ്ട് യാത്രക്കാർ ചേർന്നാണ് കള്ളനെ പിടികൂടിയത്. കംപാർട്ട്മെൻറിനുള്ളിൽ കയ്യിട്ടാണ് ഇയാൾ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചതെന്നാണ് സൂചന. സെപ്റ്റംബർ 14-ലെ സംഭവമാണ് വൈറലായത്.
കള്ളൻ യാത്രക്കാരനോട് കൈ കൂപ്പി ക്ഷമാപണം നടത്തുകയും യാത്രക്കാരനോട് തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. പങ്കജ് കുമാർ എന്ന മോഷ്ടാവാണ് ഇത്തരത്തിൽ കുടുങ്ങിയത്.പങ്കജിനെ ഖഗാരിയ റെയിൽവേ പോലീസിന് കൈമാറിയെന്നാണ് റിപ്പോർട്ട്. ഇരയുടെ പരാതിയിൽ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.നിരവധി പേരാണ് ട്വിറ്ററിൽ എത്തിയ വീഡിയോ പങ്ക് വെച്ചത്. കള്ളൻറെ അവസ്ഥയെ കുറിച്ചും ആളുകൾ കമൻറുകൾ ഇട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...