Viral Video: വൈകിയെത്തിയ വരനോട് മണ്ഡപത്തില്‍ വച്ചുതന്നെ പകരം വീട്ടി വധു..!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയ  ഒരു അത്ഭുത ലോകമാണ്.   ഇവിടെ വളരെ രസകരമായ വീഡിയോകളും വാര്‍ത്തകളും ദിനംപ്രതി എത്താറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 3, 2022, 01:14 PM IST
  • വിവാഹത്തിന് എത്തുന്ന ബന്ധുക്കള്‍ പരാതിയും പരിഭവവും കാട്ടുന്നത് സാധാരണമാണ്. എന്നാല്‍, ഇവിടെ വധൂവരന്മാർ പരസ്പരം ദേഷ്യപ്പെടുകയാണ്.
Viral Video: വൈകിയെത്തിയ വരനോട്  മണ്ഡപത്തില്‍ വച്ചുതന്നെ പകരം വീട്ടി വധു..!! വീഡിയോ വൈറല്‍

Viral Video: സോഷ്യല്‍ മീഡിയ  ഒരു അത്ഭുത ലോകമാണ്.   ഇവിടെ വളരെ രസകരമായ വീഡിയോകളും വാര്‍ത്തകളും ദിനംപ്രതി എത്താറുണ്ട്. 

അടുത്തിടെയായി വിവാഹവുമായി ബന്ധപ്പെട്ട  വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലാണ്.  വിവാഹവുമായി ബന്ധപ്പെട്ട  ആചാരങ്ങളും   തമാശകളും ഒപ്പം   അവിചാരിതമായി സംഭവിക്കുന്ന അബദ്ധങ്ങളും  ആളുകള്‍ സോഷ്യല്‍ മീഡിയയില്‍  പോസ്റ്റ് ചെയ്യാറുണ്ട്.  വിവാഹവുമായി ബന്ധപ്പെട്ട  തമാശകള്‍ നിറഞ്ഞ വീഡിയോകള്‍ ഏറെ വൈറലാകാറുമുണ്ട്  

അടുത്തിടെ വളരെ രസകരമായ ഒരു   വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍  വൈറലായി മാറിയിട്ടുണ്ട്.  വിവാഹസമയത്ത് വരനും വധുവും പരസ്പരം പകരം വീട്ടുകയാണ്....! വിവാഹസമയത്  മണ്ഡപത്തില്‍ നടക്കുന്ന ഈ പ്രതികാരം കണ്ട്  വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ചിരിയ്ക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

വിവാഹത്തിന് എത്തുന്ന ബന്ധുക്കള്‍  പരാതിയും പരിഭവവും കാട്ടുന്നത് സാധാരണമാണ്. എന്നാല്‍,  ഇവിടെ വധൂവരന്മാർ പരസ്പരം ദേഷ്യപ്പെടുകയാണ്. ഇരുവരും വിവാഹ ദിവസം വഴക്കിടാന്‍ കാരണം എന്താണ് എന്ന് ചോദിച്ചാല്‍  വരന്‍ വിവാഹത്തിന് എത്താന്‍ വൈകി...!! കാത്തിരുന്ന് മുഷിഞ്ഞ വധുവിന് ദേഷ്യം വന്നു... ദേഷ്യം വന്നാല്‍  പിന്നെ എന്ത് ചെയ്യാന്‍...!!  വിവാഹ ദിവസമാണെന്നോ മണ്ഡപത്തില്‍ ആണെന്നോ  ഇരുവരും പരിഗണിച്ചില്ല....! 

Also Read: Viral Video: വരന്‍ വധുവിന് സിന്ദൂരം ചാര്‍ത്തുമ്പോള്‍ വരണമാല്യവുമായി പഞ്ഞെത്തുന്ന മറ്റൊരു യുവതി...!! പിന്നീട് സംഭവിച്ചത് കണ്ടോ? വീഡിയോ വൈറല്‍

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ വധൂവരന്മാർ വിവാഹ ചടങ്ങുകൾക്കായി വേദിയിൽ എത്തിയിരിക്കുന്നതായി കാണാം. വരന്‍   മണ്ഡപത്തില്‍ എത്താന്‍ വൈകിയതിനാൽ വധു വളരെ ദേഷ്യത്തിലാണ്.

Also Read: Viral Video: വരണമാല്യം ചാർത്തുന്നതിനിടെ വധൂവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ

മണ്ഡപത്തില്‍ എത്തിയ വരൻ വധുവിന് മധുരപലഹാരങ്ങൾ നൽകാൻ ശ്രമിക്കുമ്പോൾ, വധു അത് നിരസിക്കുന്നു.  അവള്‍ അത് വലിച്ചെറിയുകയാണ്.  വധുവിന്‍റെ പ്രതികരണത്തില്‍ വരനും  ദേഷ്യം വന്നു.  പിന്നീട് ചടങ്ങുകളുടെ  ഭാഗമായി വരന് വധു വെള്ളം നല്‍കുന്നു, വരന്‍ അത് നിരസിക്കുന്നു, പ്രകോപിതയായ  വധു ഗ്ലാസ് വലിച്ചെറിയുന്നു...  വിവാഹ മണ്ഡപം യുദ്ധക്കളമാക്കുകയാണ്   ഈ വധൂവരന്മാര്‍...!! 

വീഡിയോ കാണാം :-

 

വിവാഹത്തിനിടെ നടന്ന ഈ വിചിത്രമായ സംഭവം  സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. weddingcouplepageandindianweddingpage എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  വിവാഹ ദിവസം തന്നെ യുദ്ധം ആരംഭിച്ചു എന്നാണ് ആളുകള്‍ പ്രതികരിച്ചിരിയ്ക്കുന്നത്.
 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News