Viral Video: മുറിവേറ്റ പാമ്പിന് വെള്ളം നൽകുന്നയാൾ; വീഡിയോ കാണാം

തളർന്ന് കിടക്കുന്ന പാമ്പിന് ജഗ്ഗിലൂടെ വെള്ളം കൊടുക്കുന്നതാണ് വീഡിയോയിൽ

Written by - Zee Malayalam News Desk | Last Updated : Oct 5, 2022, 02:33 PM IST
  • തളർന്ന് കിടക്കുന്ന പാമ്പിന് ജഗ്ഗിലൂടെയാണ് വെള്ളം കൊടുക്കുന്നത്
  • വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളതാണെന്നാണ് സൂചന
  • പതിയെ തൻറെ തല നീട്ടി ഒഴിച്ച് കൊടുക്കുന്ന വെള്ളം കുടിക്കുന്ന പാമ്പും ദൃശ്യങ്ങളിലുണ്ട്
Viral Video: മുറിവേറ്റ പാമ്പിന് വെള്ളം നൽകുന്നയാൾ; വീഡിയോ കാണാം

Viral Video: ഏതൊരു ജീവിയെയും ഉപദ്രവിക്കാതെ സ്നേഹിച്ചാൽ അവ തിരിച്ച് നമ്മളെയും സ്നേഹിക്കും. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. പരിക്കേറ്റ പാമ്പിന് ഒരാൾ വെള്ളം കൊടുക്കുന്നതാണ് ദൃശ്യങ്ങളിൽ.

തളർന്ന് കിടക്കുന്ന പാമ്പിന് ജഗ്ഗിലൂടെയാണ് വെള്ളം കൊടുക്കുന്നത്. വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളതാണെന്നാണ് സൂചന.  പതിയെ തൻറെ തല നീട്ടി ഒഴിച്ച് കൊടുക്കുന്ന വെള്ളം കുടിക്കുന്ന പാമ്പിനെയും ദൃശ്യങ്ങളിൽ കാണാം.

Also Read: Viral Video: കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പെരുമ്പാമ്പുമായി ഏറ്റുമുട്ടുന്ന പൂച്ച!!! പിന്നെ സംഭവിച്ചത്

"മനുഷ്യൻ പരിക്കേറ്റ പാമ്പിന് വെള്ളം നൽകി, മനുഷ്യത്വം കാണിക്കുന്നുവെന്നാണ് വീഡിയോക്ക് കമൻറിട്ട് ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞത്. പാമ്പിനെ സഹായിച്ചതിന് നിരവധി ഉപയോക്താക്കൾ വീഡിയോയിലെ മനുഷ്യനെ പ്രശംസിച്ചു.മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്നതിനും  ഒരു ജീവിയെ സഹായിക്കുന്നതിനും ഉപയോക്താക്കൾ അദ്ദേഹത്തെ അഭിനന്ദിച്ചു.

 

ALSO READ: Viral Video : എത്ര ശ്രമിച്ചിട്ടും വീഴുന്നില്ല; പെൺമയിലിനെ ആകർഷിക്കാൻ പീലി വിടർത്തി മയിൽ

അതേസമയം ഇതൊരു വലിയ പാമ്പാണെന്ന ദൃശ്യങ്ങളിൽ കാണാം. വെള്ളം കുടിക്കുന്നിടം വരെ പാമ്പ് കാത്ത് നിന്നു. എന്തായാലും വളരെ വേഗത്തിലാണ് വീഡിയോ വൈറലായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News