Viral Video: രാവിലെ വിളിച്ചുണർത്താൻ ഒരു സിംഹം എത്തിയാലോ? വീഡിയോ വൈറൽ

Viral Video: ഒരാളുടെ വീടിന് പുറത്ത് കാത്തുനിൽക്കുന്നതും അടുക്കളയുടെ ജനലിലൂടെ ഉറ്റുനോക്കുന്നതുമായ ഒരു വീഡിയോ ആണ് വൈറലാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 06:47 PM IST
  • ഒരാൾ രാവിലെ ഉറക്കമുണർന്ന് അടുക്കളയിലേക്ക് എത്തുമ്പോൾ സിംഹം ഉച്ചത്തിൽ അലറുകയും ജനാലയുടെ അടുത്തേക്ക് വരികയും ചെയ്യുന്നു.
  • അയാൾ ജനലിനടുത്തേക്ക് നടക്കുമ്പോൾ സിംഹം അതിന്റെ വാൽ ചലിപ്പിക്കാൻ തുടങ്ങുന്നു. അതിന്റെ ശബ്ദം ഉയരുന്നു.
  • 1000 WAYS TO DIE എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോയാണിത്.
Viral Video: രാവിലെ വിളിച്ചുണർത്താൻ ഒരു സിംഹം എത്തിയാലോ? വീഡിയോ വൈറൽ

സന്തോഷകരമായ ഒരു ദിവസം പ്രതീക്ഷിച്ച് കൊണ്ടാണ് എല്ലാവരും രാവിലെ ഉറക്കമെഴുന്നേറ്റ് വരുന്നത്. എന്നാൽ അങ്ങനെ പ്രതീക്ഷിച്ചിരിക്കുമ്പോൾ ഭയപ്പെടുത്തുന്ന എന്തെങ്കിലും കണ്ട് ഉണരേണ്ടി വന്നാലോ? നിങ്ങൾ രാവിലെ എഴുന്നേറ്റ് വരുമ്പോൾ ഒരു വന്യമൃഗം ജനലിലൂടെ നോക്കുന്നത് കണ്ടാൽ എങ്ങനെ ആയിരിക്കും നിങ്ങളുടെ പ്രതികരണം. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

റിസർവ് പാർക്കിലെ സവാരിക്കിടയിലും മറ്റും വന്യമൃ​ഗങ്ങളെ കാണുന്നത് സാധാരണമാണ്. എന്നാൽ വീടിന്റെ പുറത്ത് ഒരു സിംഹം കാത്തുനിൽക്കുന്നത് കണ്ട് ഉറക്കമുണർന്നാൽ അഥ് വല്ലാത്തൊരു അവസ്ഥ തന്നെയായിരിക്കും. ഒരു സിംഹം ഒരു മനുഷ്യന്റെ വീടിന് പുറത്ത് കാത്തുനിൽക്കുന്നതും അടുക്കളയുടെ ജനലിലൂടെ ഉറ്റുനോക്കുന്നതുമായ ഒരു വീഡിയോ ആണ് വൈറലാകുന്നത്.

ഒരാൾ രാവിലെ ഉറക്കമുണർന്ന് അടുക്കളയിലേക്ക് എത്തുമ്പോൾ സിംഹം ഉച്ചത്തിൽ അലറുകയും ജനാലയുടെ അടുത്തേക്ക് വരികയും ചെയ്യുന്നു. മനുഷ്യൻ ജനലിനടുത്തേക്ക് നടക്കുമ്പോൾ സിംഹം അതിന്റെ വാൽ ചലിപ്പിക്കാൻ തുടങ്ങുന്നു. അതിന്റെ ശബ്ദം ഉയരുന്നു. 1000 WAYS TO DIE എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോയാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News