ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ എംബസിയോടും നന്ദി അറിയിക്കുന്നതായി പാകിസ്ഥാൻ സ്വദേശിയായ വിദ്യാർഥി അസ്മ ഷെഫീഖ്. റഷ്യയുടെ ശക്തമായ ആക്രമണത്തിനിടെ യുക്രൈനിലെ സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ ഇന്ത്യ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.
#WATCH | Pakistan's Asma Shafique thanks the Indian embassy in Kyiv and Prime Minister Modi for evacuating her.
Shas been rescued by Indian authorities and is enroute to Western #Ukraine for further evacuation out of the country. She will be reunited with her family soon:Sources pic.twitter.com/9hiBWGKvNp
— ANI (@ANI) March 9, 2022
ഇന്ത്യക്കാർക്ക് പുറമേ ഇക്കൂട്ടത്തിൽ ഒരു പാകിസ്ഥാൻ വിദ്യാർഥിയും ഉണ്ടായിരുന്നു. അസ്മ ഷെഫീഖ് സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ എംബസിക്കും നന്ദി പറയുന്ന വീഡിയോ വൈറലായിരുന്നു. 'വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ കൈത്താങ്ങായതിന് നന്ദി. വളരെ വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോയത്. ഞങ്ങളെ പിന്തുണച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രത്യേകം നന്ദി അറയിക്കുന്നു. ഇന്ത്യൻ എംബസിയോടും നന്ദി രേഖപ്പെടുത്തുന്നതായും വിദ്യാർഥി പറഞ്ഞു.
നേരത്തെ, ഒരു ബംഗ്ലാദേശ് പൗരനെയും ഇന്ത്യ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. നേപ്പാളി പൗരനായ റോഷൻ ത്സായെയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. നേപ്പാളിൽ നിന്ന് പിന്നീട് ഏഴ് പേരെ കൂടി ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. ഓപ്പറേഷൻ ഗംഗയിലൂടെ സുമിയിലെ എല്ലാ ഇന്ത്യൻ വിദ്യാർഥികളെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ, യുക്രൈനിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...