West Bengal Elections 2021: നാലാംഘട്ട പോളിംഗ് ആരംഭിച്ചു

 ഇന്ന് വിധിയെഴുതുന്നത് 44 മ​ണ്ഡ​ല​ങ്ങ​ളാ​ണ്.  കൃത്യം 7 മണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 10, 2021, 08:25 AM IST
  • പ​ശ്ചി​മ​ബം​ഗാളിൽ നാലാംഘട്ട പോളിംഗ് ആരംഭിച്ചു
  • കൃത്യം 7 മണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്
  • ഇന്ന് വിധിയെഴുതുന്നത് 44 മ​ണ്ഡ​ല​ങ്ങ​ളാ​ണ്
West Bengal Elections 2021: നാലാംഘട്ട പോളിംഗ്  ആരംഭിച്ചു

കൊൽക്കത്ത: പ​ശ്ചി​മ​ബം​ഗാളിലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം ഘ​ട്ട പോ​ളിം​ഗ് ആ​രം​ഭി​ച്ചു. ഇന്ന് വിധിയെഴുതുന്നത് 44 മ​ണ്ഡ​ല​ങ്ങ​ളാ​ണ്.  കൃത്യം 7 മണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. 

 

 

വ​ട​ക്ക​ന്‍ ബം​ഗാ​ളി​ലെ കൂ​ച്ച്‌ബെ​ഹാ​ര്‍ (Cooch Behar), അ​ലി​പു​ര്‍​ദു​വാ​ര്‍ (Alipurduar), തെ​ക്ക​ന്‍ മേ​ഖ​ല​യി​ലെ സൗ​ത്ത് 24 പ​ര്‍​ഗാ​ന​സ്, ഹൗ​റ (Howrah), ഹൂ​ഗ്ലി എന്നീ ജി​ല്ല​ക​ളി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മത്സര രംഗത്ത് ഉള്ളത് 373 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ്.

Also Read: West Bengal Assembly Election 2021: ബംഗാളില്‍ മമതയ്ക്ക് കാലിടറുന്നു, അഭിപ്രായസര്‍വേകള്‍ മാറിമറിയുമ്പോള്‍ ഭരണം പിടിച്ചെടുക്കുമെന്ന ഉറപ്പില്‍ BJP നേതാക്കൾ

 

മൊത്തം 1, 15,81,022 വോട്ടർമാരാണ് ഇന്ന് ജനവിധിയെഴുതുന്നത്.  കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ല്‍ സു​പ്രി​യോ, ബം​ഗാ​ള്‍ മ​ന്ത്രി​മാ​രാ​യ പാ​ര്‍​ഥ ചാ​റ്റ​ര്‍​ജി, അ​രു​പ് ബി​ശ്വാ​സ് എ​ന്നി​വ​രാ​ണ് ഇന്നത്തെ മത്സരാർത്ഥികളിൽ ശ്ര​ദ്ധേ​യ​ര്‍. കൂടാതെ ര​ണ്ടു ബി​ജെ​പി എം​പി​മാ​രും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

തിരഞ്ഞെടുപ്പ് പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.   ബിജെപി സ്ഥാനാർത്ഥി Soumi Hati രാവിലെതന്നെ തന്റെ വോട്ട് രേഖപ്പെടുത്തി.  

 

 

 

Trending News