കര്‍"നാടകം": സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാന്‍ ബി​ജെ​പി; യെ​ദ്യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​വും

വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി ഇന്നലെ രാ​ജി സര്‍പ്പിച്ചതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

Last Updated : Jul 24, 2019, 10:18 AM IST
കര്‍"നാടകം": സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാന്‍ ബി​ജെ​പി; യെ​ദ്യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​വും

ബം​ഗ​ളൂ​രു: വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി ഇന്നലെ രാ​ജി സര്‍പ്പിച്ചതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

കഴിഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍‌ കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത ബി​ജെ​പിയ്ക്ക് 105 അംഗങ്ങളാണ് ഉള്ളത്.

ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ല്‍ നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗ​ത്തി​നു ശേ​ഷം യെ​ദ്യൂ​ര​പ്പ ഗ​വ​ര്‍​ണ​റെ കാ​ണു​മെ​ന്ന് ബി​ജെ​പി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് ബി. എസ്. യെ​ദ്യൂ​ര​പ്പ പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ന്‍റെ പു​തു​യു​ഗം തു​ട​ങ്ങു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സ​ര്‍​ക്കാ​രി​നെ ആ​ളു​ക​ള്‍​ക്ക് മ​ടു​ത്തു. ത​ന്‍റെ സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​രി​ലാ​വും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക- യെ​ദ്യൂ​ര​പ്പ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ്വാ​സ​പ്ര​മേ​യ​ത്തെ ബി​ജെ​പി​യു​ടെ 105 അം​ഗ​ങ്ങ​ള്‍ എ​തി​ര്‍​ത്ത​പ്പോ​ള്‍ ഭ​ര​ണ​പ​ക്ഷ​ത്തെ പി​ന്തു​ണ​യ്ക്കാ​ന്‍ 99 അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. വി​മ​ത എം​എ​ല്‍​എ​മാ​ര്‍ 15 പേ​ര്‍​ക്കും കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സും വി​പ്പ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​വ​ര്‍ സ​ഭ​യി​ലെ​ത്തി​യി​ല്ല. ബി​എ​സ്പി എം​എ​ല്‍​എ​യും വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍​നി​ന്നും വി​ട്ടു​നി​ന്നു. കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​രി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട​താ​യി സ്പീ​ക്ക​ര്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ 14 മാ​സം മാ​ത്രം നീ​ണ്ടു​നി​ന്ന ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ സ​ര്‍​ക്കാ​ര്‍ നി​ലം​പൊ​ത്തി. 

അതേസമയം, സഭയില്‍ ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തില്‍, ഗ​വ​ര്‍​ണ​ര്‍ വാ​ജു​ഭാ​യി വാ​ല​യെ സ​ന്ദ​ര്‍​ശി​ച്ച കു​മാ​ര​സ്വാ​മി രാ​ജി സ​മ​ര്‍​പ്പി​ച്ചു. അ​ടു​ത്ത സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല ഏ​ല്‍​ക്കും​വ​രെ കാ​വ​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ത്രി 8.40 ന് ​ആ​ണ് രാ​ജ്ഭ​വ​നി​ലെ​ത്തി കു​മാ​ര​സ്വാ​മി രാ​ജി സ​മ​ര്‍​പ്പി​ച്ച​ത്. 

എന്നാല്‍, വി​മ​ത​രെ അ​യോ​ഗ്യ​രാ​ക്കു​ക എ​ന്ന നി​ല​പാ​ടാ​ണ് കോ​ണ്‍​ഗ്ര​സ് തത്കാലം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും ജെ​ഡി​എ​സി​ല്‍ നി​ന്നു​മാ​യി 15 എം​എ​ല്‍​മാ​രെ അ​യോ​ഗ്യ​രാ​ക്കും. 

വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​നെ മ​റു​പ​ടി പ​റ​ഞ്ഞു​കൊ​ണ്ട് ഇ​ത് നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും സ്ഥാ​ന​മൊ​ഴി​യാ​ന്‍ ത​യാ​റാ​ണെ​ന്നും കു​മാ​ര​സ്വാ​മി സ​ഭ​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​തെ കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​ര്‍ വീ​ണ​തോ​ടെ 15 ദി​വ​സം നീ​ണ്ടു​നി​ന്ന രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ള്‍​ക്കാ​ണ് തി​ര​ശീ​ല ​വീ​ണി​രി​ക്കു​ന്ന​ത്.

 

Trending News